ദർശന അന്താരാഷ്​ട്ര പുസ്​തകമേള ഇന്ന് സമാപിക്കും

കോട്ടയം: നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദർശന അന്താരാഷ്ട്ര പുസ്തകമേള ഞായറാഴ്ച സമാപിക്കും. സമ ാപന സമ്മേളനം കെ.എം. മാണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ജി യൂനിവേഴ്സിറ്റി രജിസ്ട്രാർ എം.ആർ. ഉണ്ണി അധ്യക്ഷത വഹിക്കും. രാവിലെ 10ന് തലയോലപ്പറമ്പ് ബഷീർ അമ്മമലയാളത്തി​െൻറ ആഭിമുഖ്യത്തിൽ 50 കവികൾ അവതരിപ്പിക്കുന്ന കവിയരങ്ങ് ബഷീർ സ്മാരക സമിതി സെക്രട്ടറി പി.ജി. ഷാജിമോൻ ഉദ്ഘാടനം ചെയ്യും. കെ.ആർ. സുശീലൻ അധ്യക്ഷത വഹിക്കും. ദർശന പുസ്തകമേളയിലെ ബുക്ക് ഫെയർ അവാർഡ് കെ. സുരേഷ് കുറുപ്പ് എം.എൽ.എ വിതരണം ചെയ്തു. ഫാ. തോമസ് മതിലകത്ത് അധ്യക്ഷത വഹിച്ചു. ജെ.ജി പാലയ്ക്കലോടി, ടോമി കല്ലാനി, ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.