കെ.ആർ.ഡി.എസ്.എയുടെ നേതൃത്വത്തില്‍ റവന്യൂ മാര്‍ച്ചും ധര്‍ണയും

കോട്ടയം: കേരള റവന്യൂ ഡിപ്പാര്‍ട്മ​െൻറ് സ്റ്റാഫ് അസോസിയേഷന്‍ (കെ.ആർ.ഡി.എസ്.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില് ‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ജോലി ഭാരത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുക, താഴെതട്ടിലുള്ള ജീവനക്കാരുടെ പ്രമോഷന്‍ േക്വാട്ട വര്‍ധിപ്പിക്കുക, ഡ്രൈവർ-ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കെ.ആർ.ഡി.എസ്.എ സംസ്ഥാന ട്രഷറര്‍ ജി. സുധാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.ഡി. അജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ജെ. ബെന്നിമോൻ, ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.ആര്‍. രഘുദാസ്, ജോയൻറ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് പ്രകാശ് എൻ. കങ്ങഴ, കെ.ആര്‍.ഡി.എസ്.എ ജില്ല സെക്രട്ടറി പി.ഡി. മനോജ്, അധ്യാപക സര്‍വിസ് സംഘടന സമരസമിതി കണ്‍വീനര്‍ എ.ജെ. അച്ചന്‍കുഞ്ഞ്, എസ്.എഫ്.എസ്.എ ജില്ല പ്രസിഡൻറ് എം.ഡി. ബിജു, എസ്.ഒ.ടി.ഇ.യു ജില്ല സെക്രട്ടറി എം. മനോജ്, കെ.ആര്‍.ഡി.എസ്.എ ജില്ല ട്രഷറര്‍ എം. നിയാസ് എന്നിവര്‍ സംസാരിച്ചു. കെ.ആര്‍.ഡി.എസ്.എ ജില്ല വൈസ് പ്രസിഡൻറ് എം.വി. സുനീഷ്, ജില്ല ജോയൻറ് സെക്രട്ടറിമാരായ എം.ആര്‍. ജയിന്‍രാജ്, എന്‍.കെ. രതീഷ് കുമാര്‍, വനിത കമ്മിറ്റി സെക്രട്ടറി ചന്ദ്രലേഖ എന്നിവര്‍ റവന്യൂ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.