പ്രളയപുനരുജ്ജീവന പദ്ധതികൾ ഊർജിതമാക്കും -സി.എസ്.ഐ സഭ

കോട്ടയം: സി.എസ്.ഐ സഭയുടെയും മധ്യകേരള മഹായിടവകയുടെയും പ്രളയപുനരുജ്ജീവന പദ്ധതികൾ ഊർജിതമാക്കുമെന്ന് സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ. സി.എസ്.ഐ മധ്യകേരള മഹായിടവക 69ാമത് കൗൺസിൽ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സാമൂഹിക ഗ്രാമീണ വികസന പദ്ധതികൾക്കും മിഷൻ പ്രവർത്തനങ്ങൾക്ക് 29 കോടി ബജറ്റിൽ വകയിരുത്തി. മഹായിടവക ട്രഷറർ തോമസ് പായിക്കാട് ബജറ്റ് അവതരിപ്പിച്ചു. വൈദിക സെക്രട്ടറി ഫാ. ജോൺ ഐസക്, അൽമായ സെക്രട്ടറി ഡോ. സൈമൺ ജോൺ, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ് കല്ലുമല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.