വൈക്കത്തഷ്​ടമി മഹോത്സവത്തി​െൻറ കോപ്പുതൂക്കൽ നടന്നു

വൈക്കം: ആചാരപൂർവം വൈക്കത്തഷ്ടമി മഹോത്സവത്തി​െൻറ കോപ്പുതൂക്കൽ നടന്നു. ക്ഷേത്ര കലവറയിൽ അസി. ദേവസ്വം കമീഷണർ കെ. ശ്രീലത കോപ്പുതൂക്കൽ നിർവഹിച്ചു. ക്ഷേത്ര ഭരണാധികാരി അഷ്ടമി മഹോത്സവത്തിനാവശ്യമായ സാധനങ്ങൾ അളന്ന് ക്ഷേത്ര കാര്യക്കാരനെ ഏൽപിക്കുന്ന ചടങ്ങാണ് കോപ്പുതുക്കൽ. പ്രതീകാത്മകമായി ചന്ദനവും മഞ്ഞളുമാണ് കോപ്പുതൂക്കി നൽകുന്നത്. ദേവസ്വം ഭാരാവാഹികളായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പ്രസാദ് ആർ. നായർ, വി. രാജിവ് കുമാർ, വി.ജി. മധു തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.