പ്രളയ ദുരന്തനിവാരണ സേവനോപഹാരം നൽകി

ഈരാറ്റുപേട്ട: ശബരിമലയിലെ പതിനെട്ടാംപടിയുടെ പവിത്രതപോലും കാത്തുസൂക്ഷിക്കാൻ കഴിയാതെ പുലഭ്യം വിളമ്പുന്നവരാണ് വിശ്വാസം സംരക്ഷിക്കാൻ എന്ന കള്ളപ്രചാരണവുമായി വന്നിരിക്കുന്നതെന്ന് മന്ത്രി എം.എം. മണി. ഐ.എൻ.എൽ ജില്ല കമ്മിറ്റി ആഭ്യമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ മഹബൂബെ മില്ലത്ത് സ്മാരക പ്രളയ ദുരന്തനിവാരണ സേവനോപഹാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ഐ.എൻ.എൽ ജില്ല പ്രസിഡൻറ് ഏന്തയാർ റഹ്മാൻ അധ്യക്ഷത വഹിച്ചു. നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി ജില്ല പ്രസിഡൻറ് ടി.വി. ബേബി, കോൺഗ്രസ്-എസ് ജില്ല പ്രസിഡൻറ് സജി നൈനാൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എം. ബഷീർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് മാത്യൂസ് ജോർജ്, ഐ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.കോം നജീബ്, കൊച്ചുമുഹമ്മദ് വല്ലത്ത്, കെ.പി. അബ്ദുൽ സലാം, സലീം വാഴമറ്റം, റഫീഖ് പട്ടരുപറമ്പിൽ, ജലാൽ കട്ടൂപാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.