ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേർ പിടിയിൽ

ചങ്ങനാശ്ശേരി: ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി മൂന്നുപേർ പൊലീസ് പിടിയിൽ. അടൂർ പെരങ്ങനാട് നെല്ലിമുകൾ വിളയിൽ ജയകുമാർ (42), കോഴഞ്ചേരി മുല്ലപ്പുഴശ്ശേരി ഇലന്തൂർ പതാലിൽ പ്രശാന്ത് (കുട്ടച്ചൻ -31), പുനലൂർ മൂസാവരി ഷീജാമൻസിലിൽ നൗഫൽ (44) എന്നിവരാണ് ജില്ല പൊലീസ് മേധാവി ഹരിശങ്കറി​െൻറ കീഴിലുള്ള ഗുണ്ടവിരുദ്ധ ടീമി​െൻറ പിടിയിലായത്. തെങ്കാശിയിൽനിന്ന് പുകയില ഉൽപന്നങ്ങൾ വാങ്ങി ജയകുമാറി​െൻറ വീടിനോട് ചേർന്ന ഗോഡൗണിൽ സൂക്ഷിച്ച് വിവിധ ജില്ലകളിലേക്ക് ആവശ്യക്കാർക്കും വിതരണം ചെയ്യുകയായിരുന്നു പതിവ്. ചെറുകിട കച്ചവടക്കാരാണെന്ന വ്യാജേന വിളിച്ചുവരുത്തുകയായിരുന്നു. കോട്ടയത്തേക്ക് സാധനങ്ങളുമായി വരുന്ന വഴി ചങ്ങനാേശ്ശരിയിൽ െവച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്ന സമയത്ത് രണ്ട് കാറിലായി പത്ത് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുണ്ടായിരുന്നു. രണ്ട് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ജയകുമാർ നിരവധി അബ്കാരി കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്. ഇവരുടെ എല്ലാ ഇടപാടുകളിലും സഹായിയായി പ്രവർത്തിക്കുന്നയാളാണ് നൗഫൽ. അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകും. ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി. വിനോദ്, എസ്.ഐ എം.ജെ. അഭിലാഷ്, ഗുണ്ടവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. റജി, പ്രദീപ്‌ലാൽ, അൻസാരി, പ്രതീഷ്‌രാജ്, രജനീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.