മന്ത്രിയുടെ ഒാഫിസിലേക്ക്​ നായ​ുമായി ബി.ജെ.പി മാർച്ച്​

അമ്പലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മന്ത്രി ജി. സുധാകരൻ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ ഡോഗ് മാർച്ചിൽ പൊലീസും പ്രവർത്തകരുമായി കൈയാങ്കളിയും വാക്കേറ്റവും. തിങ്കളാഴ്ച രാവിലെ 11ഓടെ ദേശീയപാത പറവൂർ ജങ്ഷനിലാണ് ബി.ജെ.പി മാർച്ച് സംഘടിപ്പിച്ചത്. സ്ത്രീപ്രവേശന വിഷയത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഒരു നായുടെ പോലും പിന്തുണയില്ലെന്ന സുധാകര​െൻറ പ്രസ്താവനക്കെതിരെയാണ് മന്ത്രി ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. രാവിലെതന്നെ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പറവൂർ ജങ്ഷനിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ, മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാൻ സ്ത്രീകളടക്കമുള്ള പ്രവർത്തകർ മന്ത്രി ഓഫിസിനുമുന്നിൽ തടിച്ചുകൂടി. ഇരുമാർച്ചുകളും തടയാൻ ഡിവൈ.എസ്.പി ബേബിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. പറവൂർ ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിച്ചപ്പോൾതന്നെ പ്രവർത്തകരെ തടയുകയും നായെ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിക്കുകയും ചെയ്തതാണ് കൈയാങ്കളിക്ക് വഴിയൊരുക്കിയത്. മണിക്കൂറുകളോളം പൊലീസും ബി.ജെ.പി പ്രവർത്തകരുമായി പിടിവലി നടന്നു. കസ്റ്റഡിയിലെടുത്ത നായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനുമുന്നിലും കുത്തിയിരുപ്പ് നടത്തി. നായെ വിട്ടുകിട്ടിയശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.