വെളിയംകുന്ന് ശുദ്ധജലവിതരണ പദ്ധതി ഇന്ന് നാടിന് സമർപ്പിക്കും

കറുകച്ചാൽ: ജലനിധി പദ്ധതിയുടെ ഭാഗമായി നെടുംകുന്നം പഞ്ചായത്ത് ഒമ്പതാംവാർഡിൽ നിർമാണം പൂർത്തിയാക്കിയ വെളിയംകുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. 53 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിക്ക് രൂപംനൽകിയിരിക്കുന്നത്. ഉച്ചക്ക് രണ്ടിന് വീരന്മല സ​െൻറ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് ഹാളിൽ നടക്കുന്ന യോഗത്തിൽ എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ദേവസ്യ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.