കങ്ങഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം

കറുകച്ചാൽ: കങ്ങഴ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേതൃത്വം നൽകിയ ഐക്യജനാധിപത്യ മുന്നണിക്ക് വിജയം. മൂന്ന് പാനലുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യു.ഡി.എഫ് നേതൃത്വം നൽകിയ ഐക്യജനാധിപത്യ മുന്നണി, എൽ.ഡി.എഫി​െൻറ ഇടതുപക്ഷ ജനാധിപത്യ മുന്നണി, ബി.ജെ.പി നേതൃത്വം നൽകിയ ഗ്രാമീണ സഹകരണ മുന്നണി എന്നിങ്ങനെയായിരുന്നു പാനലുകൾ. 14 അംഗ ഭരണസമിതിയിലെ ഒമ്പത് സീറ്റും ഐക്യജനാധിപത്യ മുന്നണിക്കും നാല് സീറ്റ് ഇടതുപക്ഷത്തിനും ഒരു സീറ്റ് ഗ്രാമീണ സഹകരണ മുന്നണിക്കും ലഭിച്ചു. ബാങ്ക് പ്രസിഡൻറായി ഐക്യജനാധിപത്യ മുന്നണിയിലെ സുരേഷ് ഇലഞ്ഞിപ്പുറത്തെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.