ശബരിമലയിലേക്ക്​ പോകാനെത്തിയ യുവതികളെ ഏറ്റുമാനൂരിൽ തടഞ്ഞു

ഏറ്റുമാനൂർ: ശബരിമലയിലേക്ക് പോകാൻ ആന്ധ്രയിൽനിന്ന് എത്തിയ തീർഥാടകരുടെ സംഘത്തിലെ യുവതികളെ ശബരിമല കർമസമിതി ഏറ്റുമാനൂരിൽ തടഞ്ഞു. ഞായറാഴ്ച വൈകീട്ട് മഹാദേവ ക്ഷേത്രത്തിലെത്തിയ സ്ത്രീകൾ ഉൾെപ്പടെയുള്ള സംഘത്തിൽ നാല് യുവതികളാണ് ഉണ്ടായിരുന്നത്. എസ്.ഐ പ്രശാന്ത് കുമാറി​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി ഇവരോട് സംസാരിച്ചു. ഇവിടെനിന്ന് ശബരിമലയിലേക്ക് പോകാൻ സൗകര്യമൊരുക്കാമെന്ന് പറഞ്ഞതിനൊപ്പം ഭക്തരുടെ പ്രതിഷേധത്തെക്കുറിച്ചും അറിയിച്ചു. പ്രശ്നത്തി​െൻറ ഗൗരവം മനസ്സിലാക്കിയ യുവതികൾ അവസാനം ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിച്ചു. യുവതികളെ ഏറ്റുമാനൂരിൽ താമസിപ്പിച്ച ശേഷം ഒപ്പമുണ്ടായിരുന്ന തീർഥാടകർ ശബരിമലയിലേക്ക് പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.