മിന്നലിൽ വീടും വീട്ടുപകരണങ്ങളും തകർന്നു

കറുകച്ചാൽ: ശക്തമായ മിന്നലിൽ വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിനോടനുബന്ധിച്ചുള്ള ശൗചാലത്തി​െൻറ ഭിത്തി തകർന്നുവീണു. വെള്ളാവൂർ താഴത്തുവടകര ഓളോമനക്കുന്നേൽ അമ്മുക്കുട്ടിയമ്മയുടെ വീടാണ് മിന്നലിൽ തകർന്നത്. ചൊവ്വാഴ്ച രണ്ടരയോടെയായിരുന്നു അപകടം. മിന്നലിനെ തുടർന്ന് വീടി​െൻറ വയറിങ്ങും മറ്റ് ഗൃഹോപകരങ്ങളും പൊട്ടിത്തെറിച്ചു. ശൗചാലത്തി​െൻറ ഭിത്തി മിന്നലിൽ അടർന്നുവീണു. കിടപ്പുമുറിയുടെ ഭിത്തിക്കും വിള്ളലുണ്ട്. മുറ്റത്ത് നിന്ന ആഞ്ഞിലിമരത്തിന് മിന്നലേറ്റിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.