മുണ്ടക്കയം ബസ്​സ്​റ്റാന്‍ഡില്‍ എത്തിയാല്‍ മൂക്കുപൊത്തണം

മുണ്ടക്കയം: ജില്ലയിലെ പ്രധാന ബസ്സ്റ്റാന്‍ഡുകളിലൊന്നായ മുണ്ടക്കയത്ത് എത്തിയാല്‍ മൂക്കുപൊത്തണം. മാലിന്യക്കൂമ്പാരം, കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യ ടാങ്ക് പൊട്ടിയൊഴുകൽ, കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റർ ഒാഫിസ് പരിസരത്തെ മലമൂത്ര വിസര്‍ജനം തുടങ്ങിയ കാരണങ്ങളാണ് ഇതിനുപിന്നില്‍. പഞ്ചായത്ത് വക മാലിന്യനിക്ഷേപ കേന്ദ്രം നിലച്ചതാണ് പ്രധാന പ്രശ്‌നം. വ്യാപാര സ്ഥാപനങ്ങളിലെ അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ബസ്സ്റ്റാന്‍ഡിലെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഒാഫിസിന് മുന്നിലും പിന്നിലും തള്ളുന്നു. ഇതുസംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടും അധികാരികള്‍ കണ്ടിെല്ലന്നു നടിക്കുകയാണ്. തൊട്ടടുത്ത് കംഫര്‍ട്ട് സ്റ്റേഷനുെണ്ടങ്കിലും ബസ്സ്റ്റാന്‍ഡിലെത്തുന്ന പുരുഷ യാത്രക്കാര്‍ മൂത്രമൊഴിക്കുന്നത് സ്റ്റാൻഡ് പരിസരത്താണ്. നിരവധി പേര്‍ക്ക് ടൗണിലെ വ്യാപാരികള്‍ താക്കീത് നല്‍കുന്നുെണ്ടങ്കിലും ഇതൊന്നും കണ്ടിെല്ലന്ന ഭാവം നടിക്കുകയാണ് ഇത്തരക്കാര്‍. കെ.എസ്.ആര്‍.ടി.സി ഓഫിസിന് പിന്നില്‍ മൂത്രമൊഴിക്കുന്നവരെ ജീവനക്കാര്‍ പോലും തടയാറില്ല. സ്റ്റാന്‍ഡിലെത്തുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ഇതിനായി തെരഞ്ഞെടുക്കുന്നത് കെട്ടിടത്തി​െൻറ പിന്‍വശമാണ്. ഇക്കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ നിയലംഘനം യാത്രക്കാരുമായി വാക്കേറ്റത്തിനുവരെ ഇടയായി. കംഫര്‍ട്ട് സ്‌റ്റേഷനിലെ കക്കൂസ് മാലിന്യം സ്റ്റാൻഡിൽ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോഴും ഇതൊന്നും കണ്ടിെല്ലന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധം വ്യാപകമാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.