കായിക പരിശീലനത്തിന് സംഭാവന നല്‍കി

ചങ്ങനാശ്ശേരി: കായികപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ സാമ്പത്തികസഹായം നല്‍കി. കായിക അധ്യാപകനും പുരസ്‌കാര ജേതാവുമായ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് ഡയറക്ടറായ വണ്ണപ്പുറം വേള്‍ഡ് മലയാളി സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികളുടെ കായികപരിശീലനത്തിനാണ് 1,25,000 രൂപ കൗണ്‍സില്‍ സംഭാവനയായി നല്‍കിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചങ്ങനാശ്ശേരി ചാപ്റ്ററി​െൻറ നേതൃത്വത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡൻറ് എസ്.കെ. ചെറിയാന്‍ തുക തോമസ് മാഷിന് കൈമാറി. വൈസ് പ്രസിഡൻറ് സ്‌കറിയ ആൻറണി വലിയപറമ്പില്‍ അധ്യക്ഷതവഹിച്ചു. കായികാധ്യാപകരായ രാജാസ് തോമസ്, പി.ആർ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.