ആത്മീയ മൂല്യങ്ങളിൽനിന്ന്​ വിശ്വാസികൾ അകലുന്നു -മാർ ജോസഫ് കല്ലറങ്ങാട്ട്

രാമപുരം: വർഗീയതയും നിരീശ്വരവാദവും പെരുകുന്നതിനൊപ്പം ആത്മീയ മൂല്യങ്ങളിൽനിന്ന് വിശ്വാസികൾ അകലുകയാണെന്ന് പാലാ രൂപത മെത്രാൻ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ച​െൻറ തിരുനാളിനോടനുബന്ധിച്ച് ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ഡി.സി.എം.എസ് തീർഥാടക യാത്രയും കുഞ്ഞച്ച​െൻറ കബറിടത്തിങ്കലെത്തി. രാവിലെ ചക്കാമ്പുഴയിൽനിന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്ത തീർഥയാത്ര 11.30ന് ഫൊറോന പള്ളി അങ്കണത്തിൽ എത്തി. ഡി.സി.എം.എസ് പാലാ രൂപത ഡയറക്ടർ ഫാ. ജോസ് വടക്കുംകുറ്റ്, രൂപത വൈസ് പ്രസിഡൻറ് ജസ്റ്റിൻ കുന്നുംപുറം എന്നിവരുടെ നേതൃത്വത്തിൽ എത്തിയ തീർഥാടക സംഘത്തെ പള്ളിയങ്കണത്തിൽ ഫൊറോന വികാരി ഡോ. ജോർജ് ഞാറക്കുന്നേൽ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. വൈസ് പോസ്റ്റുലേറ്റർ ഫാ. ഡോ. സെബാസ്റ്റ്യൻ നടുത്തടം പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.