കുമളി വഴി തമിഴ്നാട്ടിലേക്ക് വാഹനങ്ങൾ അനുവദിക്കില്ല; കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത 30 വരെ അടഞ്ഞുകിടക്കും

കുമളി: തമിഴ്നാട്ടിലെ ലോവർ ക്യാമ്പിൽ തുടർന്നുവന്ന ഉപരോധ സമരങ്ങൾ തള്ളി അധികൃതർ. ഈ മാസം 30 വരെ കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ ഗതാഗതം അനുവദിക്കാനാകിെല്ലന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം 23നാണ് ദേശീയപാതയിലെ കുമളി-ലോവർ ക്യാമ്പ് റോഡിൽ അറ്റകുറ്റപ്പണിക്ക് ഗതാഗതം നിർത്തിവെച്ചത്. ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ തടഞ്ഞതോടെ ആദ്യം തമിഴ്നാട്ടിലെ പാൽ വ്യാപാരികളും പിന്നാലെ തോട്ടം തൊഴിലാളികളും പ്രതിഷേധവുമായി ലോവർ ക്യാമ്പിൽ തെരുവിലിറങ്ങി. ഇരുചക്രവാഹനങ്ങൾ പോകാൻ അനുവദിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. കഴിഞ്ഞദിവസം റോഡ് ഉപരോധത്തിനിടെ സംഘർഷമുണ്ടായതോടെ പൊലീസിന് സമരക്കാരെ പിരിച്ചുവിടാൻ ലാത്തിവീശേണ്ടിവന്നു. തുടർന്നാണ് പൊലീസ്, റവന്യൂ അധികൃതർ ദേശീയപാത ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച ചർച്ച നടത്തിയത്. ഈ മാസം 30ന് മുമ്പ് നിർമാണം പൂർത്തിയാക്കി പാത തുറക്കാമെന്നും അതുവരെ ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ ഒരു വാഹനവും അനുവദിക്കാനാവില്ലന്നും അധികൃതർ കർശന നിലപാടെടുത്തു. തുടർച്ചയായി മണ്ണിടിയുന്നതും വാഹനങ്ങൾ അനുവദിച്ചാൽ നിർമാണ ജോലികൾ വൈകുമെന്നതുമാണ് പൂർണമായി ഗതാഗതം നിർത്തിവെക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഇതോടെ 30 വരെ കുമളി വഴി തമിഴ്നാട്ടിലേക്കുള്ള യാത്ര കമ്പംമെട്ട് വഴി മാത്രമേ സാധ്യമാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.