ചിറക്കടവിൽ മിന്നലിൽ വീടുകൾക്കും കൃഷിക്കും നാശം

പൊൻകുന്നം: മഴക്കൊപ്പമുണ്ടായ മിന്നലിൽ ചിറക്കടവിൽ വീടുകൾക്കും കൃഷിക്കും നാശം. കളമ്പുകാട്ടുകവല പ്രദേശത്ത് നിരവധി വീടുകളുടെ വയറിങ്ങും വൈദ്യുതോപകരണങ്ങളും നശിച്ചു. കളമ്പുകാട്ടുകവല പനച്ചിക്കൽ ഗോപാലകൃഷ്ണൻ നായരുടെ വീടി​െൻറ ഭിത്തി മിന്നലിൽ വിണ്ടുകീറി. വൈദ്യുതോപകരണങ്ങൾ പൂർണമായി നശിച്ചു. സമീപത്തുതന്നെ കളമ്പുകാട്ട് വിദ്യാധര​െൻറ വീട്ടിലെ വൈദ്യുതോപകരണങ്ങളും നശിച്ചു. കൃഷിനാശവുമുണ്ട്. മുപ്പതോളം റബർ മരങ്ങൾ, തെങ്ങ് ഉൾപ്പെടെ മിന്നലേറ്റ് കരിഞ്ഞു. മിന്നലേറ്റ് കയ്യാലയുടെ കല്ലുകൾ ഇളകിത്തെറിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.