കോളജ് യൂനിയൻ ​െതരഞ്ഞെടുപ്പ്​; ജില്ലയിൽ പരക്കെ വിദ്യാർഥി സംഘർഷം * 35 ​പേർ കസ്​റ്റഡിയിൽ

തൊടുപുഴ: കോളജ് യൂനിയൻ െതരഞ്ഞെടുപ്പിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷം. അടിമാലി, മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ ഏറ്റുമുട്ടിയത്. തൊടുപുഴക്ക് സമീപം പെരുമ്പിള്ളിച്ചിറയിൽ എസ്.എഫ്.ഐ-കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ഏറ്റുമുട്ടി. മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കും ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകനും പരിക്കേറ്റു. അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അൽ അസ്ഹർ കോളജിന് മുന്നിലും പുതുച്ചിറ കവലയിലുമാണ് സംഘർഷമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 5.30ടെയാണ് തുടക്കം. നോമിനേഷൻ പേപ്പർ വൈകിച്ച് നാമനിർദേശ പത്രിക തള്ളിയെന്ന എസ്.എഫ്.ഐയുടെ പരാതിയെ തുടർന്ന് കോളജിലെ െതരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഇതേ തുടർന്ന് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ തമ്മിൽ കാമ്പസിൽ സംഘർഷമുണ്ടായി. രണ്ടുപേർക്ക് തലക്കാണ് പരിക്ക്. ചുണ്ടിന് ഗുരുതര പരിക്കേറ്റ ഷാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒരാൾക്ക് കാലിനും കൈക്കും പരിക്കേറ്റു. മുട്ടം ടൗണിലുണ്ടായ സംഘർഷത്തിലും രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴയിലും എസ്.എഫ്.െഎ-എസ്.ഡി.പി.െഎ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ഇടുക്കി റോഡിലെ തട്ടുകട മുഖംമൂടി ധരിച്ചെത്തിയവർ അടിച്ചുതകർത്തു. കോളജ് യൂനിയന്‍ െതരഞ്ഞെടുപ്പില്‍ എസ്.എഫ്.െഎക്കെതിരെ മകളെ മത്സരിപ്പിച്ചതി​െൻറ പ്രതികാരമായാണ് നവാസി​െൻറ തട്ടുകട ആക്രമിച്ചതെന്ന് എസ്.ഡി.പി.െഎ ആരോപിച്ചു. സംഘർഷത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 35 പേരെ കസ്റ്റഡിയിലെടുത്തു. എസ്.എഫ്.െഎ, കെ.എസ്.യു, എസ്.ഡി.പി.െഎ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൂലമറ്റം ടൗണിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഐ.എൻ.ടി.യു.സി യുവജനവിഭാഗം ജില്ല വൈസ് പ്രസിഡൻറ് ബിബിൻ ഈട്ടിക്കൽ, മൂന്നുങ്കവയൽ സ്വദേശി ഡേവിസൺ എന്നിവർക്കാണ് മർദനമേറ്റത്. ഓഫിസിലെ ഉപകരണങ്ങൾ, ടെലിവിഷൻ എന്നിവ അടിച്ചു തകർത്തു. എസ്.എഫ്‌.ഐ പ്രവർത്തകരായ ഷിയാസ്, മാത്യു കൊല്ലപ്പള്ളി, പോൾ ജിമ്മി, കെ.കെ. കിരൺ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 50ഒാളം ആളുകളുടെയും പേരിൽ കേസെടുത്തു. രാത്രി 8.30ഒാടെ തൊടുപുഴക്ക് സമീപം കുമ്പംകല്ലിൽ എസ്.ഡി.പി.െഎ ജില്ല കമ്മിറ്റി ഒാഫിസിന് നേരെയും ആക്രമണം ഉണ്ടായി. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. യൂനിയൻ െതരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ എസ്.എഫ്.െഎക്കാരാണ് അക്രമം അഴിച്ചുവിട്ടതെന്ന് കെ.എസ്.യുവും എസ്.ഡി.പി.െഎയും ആരോപിച്ചു. എന്നാൽ, കാമ്പസ് ഫ്രണ്ടും കെ.എസ്.യുവുമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നാണ് എസ്.എഫ്.െഎയുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.