ഹൃദയം കവർന്ന്​ ഹൃദയസംഗമം

കോട്ടയം: പുനരധിവാസെത്തക്കാൾ കുടുംബത്തി​െൻറ പുനർ നിർവചനമാണ് ദത്തെടുക്കലെന്ന് കോട്ടയം പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. ശാന്തകുമാരി. കോട്ടയം ജില്ല ശിശുസംരക്ഷണ യൂനിറ്റ് സംഘടിപ്പിച്ച ജില്ലയിൽ ദത്തെടുക്കൽ നടത്തിയ കുടുംബങ്ങളുടെ കൂട്ടായ്മയിൽ -ഹൃദയസംഗമം 2018 സംസാരിക്കുകയായിരുന്നു അവർ. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കെ.യു. മേരിക്കുട്ടി അധ്യക്ഷതവഹിച്ചു. കോട്ടയം ജില്ലയിലെ മൂന്ന് അംഗീകൃത ദത്തെടുക്കൽ കേന്ദ്രങ്ങളിൽ നിന്നായി കുഞ്ഞുങ്ങളെ ദത്തെടുത്ത 20ഓളം കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ വി.ജെ .ബിനോയ്, ഫാ.ഫിലിപ് ഞരളക്കാട്ട്, സി. ഷൈജി അഗസ്റ്റിൻ, ആശിഷ് ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിച്ചു. സംഗമത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. െട്രയിൻ ഗതാഗതം താറുമാറായി കോട്ടയം: കൊല്ലത്ത് പാളത്തിൽ വിള്ളൽ രൂപപ്പെട്ടതിനെത്തുടർന്ന് കോട്ടയം വഴി െട്രയിൻ ഗതാഗതം താറുമാറായി. ശനിയാഴ്ച പുലർച്ചയാണ് വിള്ളൽ ശ്രദ്ധയിൽെപട്ടത്. ഇതോടെ രാവിലെ കോട്ടയത്ത് എത്തേണ്ട ട്രെയിനുകളെല്ലാം മണിക്കൂറുകളോളം വൈകി. കൊല്ലം-എറണാകുളം പാസഞ്ചർ, പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ്, ശബരി എക്സ്പ്രസ് ട്രെയിനുകളെല്ലാം മണിക്കൂറുകളോളം വൈകി. മുന്നറിയിപ്പില്ലാതെ ൈവകിയത് യാത്രക്കാർക്കും കടുത്ത ദുരിതമായി. അറ്റകുറ്റപ്പണി നടത്തിയനുശേഷമാണ് െട്രയിൻ ഗതാഗതം പുനരാരംഭിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.