തിരുനക്കര ഉത്സവത്തിന്​ 15ന്​ ​കൊടിയേറും; പകൽപൂരം 20ന്​

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇൗമാസം 15ന് കൊടിയേറും. 22ന് വലിയവിളക്കും 23ന് പള്ളിവേട്ടയും. പകൽപൂരം 20ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 15ന് വൈകീട്ട് ഏഴിന് തന്ത്രി താഴമൺമഠം കണ്ഠരര് മോഹനരരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. എട്ടിന് നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേേത്രാപദേശക സമിതി പ്രസിഡൻറ് ടി.സി. രാമാനുജത്തി​െൻറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ഭായി കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ പെങ്കടുക്കും. തുടർന്ന് ഗാനമേളയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. 20ന് വൈകീട്ട് മൂന്നിന് പൂരത്തിന് ദേവസ്വം ബോർഡ് കമീഷണർ എൻ. വാസു ഭദ്രദീപം തെളിക്കും. തുടർന്ന് ചൊവ്വല്ലൂർ മോഹനൻ നായർ, ഗുരുവായൂർ കമൽനാഥ്, കലാമണ്ഡലം പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ മേജർസെറ്റ് പാണ്ടിമേളം നടക്കും. 22 ആനകളാകും പൂരത്തിൽ പങ്കെടുക്കുക. തുടർന്ന് കുടമാറ്റം നടക്കും. ഒരുക്കം പൂർത്തിയായതായി ഇവർ പറഞ്ഞു. പൂരത്തിനുശേഷം രാത്രി ഒമ്പതിന് സംഗീതസദസ്സ്, പത്തിന് ഗാനമേള എന്നിവയുമുണ്ടാകും. 21ന് വൈകീട്ട് അഞ്ചിന് വയലിൻ ഫ്യൂഷൻ, ആറിന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് ഗാനമേള എന്നിവയുണ്ടാകും. 22ന് വലിയ വിളക്ക് നടക്കും. വൈകീട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, ആറിന് കാഴ്ചശ്രീബലി, തുടർന്ന് ദേശവിളക്ക്, 10.30ന് ഡാൻസ്, 11 വലിയവിളക്ക് എന്നിവയും നടക്കും. 23ന് വൈകീട്ട് 53.0ന് തിരുവാതിരകളി, 5.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് പി. ജയചന്ദ്ര​െൻറ ഗാനമേള, ഒന്നിനു പള്ളിവേട്ട എഴുന്നള്ളിപ്പുമുണ്ടാകും. 24ന് രാവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ട് സദ്യയുമുണ്ടാകും. സമാപനസമ്മേളനം കലക്ടർ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. കാ.ഭാ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 8.30ന് സംഗീതക്കച്ചേരി, പുലർച്ച രണ്ടിന് ആറാട്ട് എതിരേൽപ്, അഞ്ചിനു കൊടിയിറക്ക് എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ ക്ഷേേത്രാപദേശക സമിതി പ്രസിഡൻറ് ടി.സി. രാമാനുജം, അഡ്മിനിസ്േട്രറ്റിവ് ഓഫിസർ പി.എൻ. ശ്രീകുമാർ, സെക്രട്ടറി ബാലാജി ഷിൻഡേ, ജയകുമാർ തിരുനക്കര, സി.ആർ. രാജൻ ബാബു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.