തണ്ണീർമുക്കം ബണ്ട്​: ഷട്ടറുകൾ തുറക്കാൻ വൈകും

വൈക്കം: വേനൽ കടുത്തതും പ്രതീക്ഷിച്ച വേനൽ മഴ ലഭിക്കാത്തതും മൂലം തണ്ണീർമുക്കം ബണ്ടി​െൻറ ഷട്ടറുകൾ തുറക്കാൻ വൈകും. ഇതോടെ, ബണ്ടിലൂടെ ഒഴുകുന്ന ജലത്തി​െൻറ സ്വാധീനം ഏറെയുള്ള കുമരകം, തലയാഴം, വെച്ചൂർ, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെല്ലാം ജലക്ഷാമം രൂക്ഷമാണ്. ചെറുതോടുകളും കുളങ്ങളും കിണറുകളുമെല്ലാം വറ്റിവരണ്ടു. വാഴ, പച്ചക്കറി കൃഷികൾക്ക് ജലസേചനം നടത്താൻ മാർഗമില്ലാതെ കർഷകർ വലയുകയാണ്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ബണ്ടി​െൻറ പടിഞ്ഞാറൻ മേഖല കുടിവെള്ളത്തിനായി വലയും. കുട്ടനാട്ടിലെ കൊയ്ത്ത് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനാൽ ഷട്ടർ തുറക്കുന്നത് വൈകാനാണ് സാധ്യത. പെട്ടെന്ന് ഉപ്പുവെള്ളം നിറയുന്നത് നെൽകൃഷിയെയും കുടിവെള്ള േസ്രാതസ്സുകളെയും ദോഷമായി ബാധിക്കും. ഉപ്പുവെള്ളഭീഷണി ഏറ്റവും പ്രതികൂലമാക്കുന്നത് വൈക്കം, കടുത്തുരുത്തി മേഖലകളിലെ കുടിവെള്ള പദ്ധതികളെയായിരിക്കും. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബണ്ടി​െൻറ ഷട്ടറുകൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ത്രിപുര ഫലം സി.പി.എമ്മിനുള്ള ജനങ്ങളുടെ താക്കീത് -ഉമ്മൻ ചാണ്ടി കോട്ടയം: ത്രിപുരയിലെ െതരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിനുള്ള ജനങ്ങളുടെ താക്കീതാണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സി.പി.എമ്മി​െൻറ നിഷേധാത്മക സമീപനത്തിന് ലഭിച്ച തിരിച്ചടിയാണിത്. ഇന്ത്യൻ രാഷ്ട്രീയത്തെ അവസരത്തിനൊത്തു കാണാനും അതനുസരിച്ച് പ്രവർത്തിക്കാനും സി.പി.എം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫി​െൻറ രാപകൽ സമരം ജില്ലതല ഉദ്ഘാടനം രാവിലെ കൂരോപ്പടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഏറ്റുമാനൂരിൽ ലതിക സുഭാഷും കടുത്തുരുത്തിയിൽ ജോഷി ഫിലിപ്പും വൈക്കത്ത് ജോസി സെബാസ്റ്റ്യനും പാലായിൽ ജോസഫ് വാഴക്കനും പൂഞ്ഞാറിൽ ആേൻറാ ആൻറണി എം.പിയും കാഞ്ഞിരപ്പള്ളിയിൽ അസീസ് ബഡായിലും, ചങ്ങനാശ്ശേരിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയും രാപകൽ സമരം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.