മദ്യപിക്കാൻ പണം നൽകിയില്ല; ബേക്കറി ആക്രമിച്ച കേസിൽ പ്രതിക്ക് ഒരുവർഷം തടവ്​

കോട്ടയം: മദ്യപിക്കുന്നതിന് പണം നൽകാത്തിന് ബേക്കറി ഉടമയെ ആക്രമിച്ച കേസിലെ പ്രതിക്ക് ഒരുവര്‍ഷം തടവും 10,000 രൂപ പിഴയും. മീനടം മാളികപ്പടി ഭാഗത്ത പുതുവല്‍ വീട്ടില്‍ അജേഷിനെയാണ് (38) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം. കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് എം.സി. സനിതയാണ് ശിക്ഷിച്ചത്. 2013 ഫ്രെബുവരി ഏഴിനാണ് സംഭവം. പള്ളം മാവിളങ്ങ് ജങ്ഷനിലെ മാത്തുക്കുട്ടിയുടെ ബേക്കറിയിൽ എത്തി അജേഷ് മദ്യപിക്കാൻ പണം ചോദിച്ചു. നൽകാതിരുന്നതോടെ ആക്രമിച്ച് കടയിലെ സാധനങ്ങൾ നശിപ്പിച്ചെന്നാണ് കേസ്. ചിങ്ങവനം പൊലീസ് അന്വേഷിച്ചകേസിൽ പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ. പദ്മകുമാര്‍ ഹാജരായി. പരിപാടികൾ ഇന്ന് കോട്ടയം മാമ്മൻ മാപ്പിള ഹാൾ: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കോട്ടയം പൗരാവലിയുടെ ആദരം, സ്പീക്കർ ശ്രീരാമകൃഷ്ണൻ -വൈകു.4.00 കോട്ടയം നെഹ്റുസ്റ്റേഡിയം: പി.എസ്.സി ഡ്രൈവേഴ്സ് ഗ്രേഡ് -രണ്ട് റാങ്ക് ഹോൾഡേഴ്സ് യോഗം -രാവിലെ 9.30 േകാട്ടയം തിരുനക്കര മൈതാനം: നാഷനൽ പെൻഷൻ സ്കീമിൽപെട്ട ജീവനക്കാരുടെ ജില്ലതലയോഗം -രാവിലെ 11.00 കോട്ടയം നെഹ്റു സ്റ്റേഡിയം: ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് സുവിശേഷ മഹായോഗം -വൈകു. 5.00 കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി: സെന്‍ട്രല്‍ ഭദ്രാസന യുവജന പ്രസ്ഥാനം പ്രവര്‍ത്തനോദ്ഘാടനം -ഉച്ച. 2.00 പാമ്പാടി ഗവ. ഹൈസ്‌കൂള്‍: 1990 എസ്.എസ്.എൽ.സി വിദ്യാർഥികളുടെയും കുടുംബാംഗങ്ങളും ഒത്തുചേരൽ -രാവിലെ 10.30 പൊന്തൻപുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സന്ദർശനം -രാവിലെ 11.30 വെള്ളൂർ പി.ടി.എം സ്കൂൾ മൈതാനം: നാടൻപന്തുകളി മത്സരം, സെമിഫൈനൽ -വൈകു. 3.00 ആര്‍പ്പൂക്കര കരിപ്പ ജങ്ഷൻ: സ്‌നേഹവീടി​െൻറ താക്കോല്‍ദാനം -രാവിലെ 11.00 അമയന്നൂര്‍ മഹാദേവക്ഷേത്രം: ഉത്സവം, ഉത്സവബലി -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.