ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചതായി ആക്ഷേപം

എരുമേലി: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ വഴിയാത്രക്കാരന്‍ കയറിപ്പിടിച്ചതായി ആക്ഷേപം. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. എറണാകുളത്തുനിന്ന് എരുമേലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിൽ വന്നിറങ്ങിയ പെണ്‍കുട്ടി റാന്നിയിലേക്ക് ബസ് കാത്തുനില്‍ക്കെയാണ് സംഭവമെന്ന് പറയപ്പെടുന്നു. ഇതുവഴി നടന്നുപോയ വഴിയാത്രക്കാരന്‍ ബസ് സ്റ്റേഷന് സമീപത്തെ രാജാ പടിക്കൽ നിന്നാൽ ബസ് കിട്ടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പറഞ്ഞയച്ചശേഷം പിന്നാലെയെത്തി കയറിപ്പിടിക്കുകയും കുതറിയോടാന്‍ ശ്രമിക്കവെ ചുരിദാര്‍ കീറിയതായും പറയുന്നു. ഇവിടെനിന്ന് ഓടിയ പെണ്‍കുട്ടി എരുമേലി ടൗണിലെത്തിയ ശേഷം വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. റാന്നിയില്‍നിന്ന് വീട്ടുകാരെത്തിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരില്‍ ചിലര്‍ പിന്നീട് പൊലീസില്‍ അറിയിച്ചെന്നും എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.