ഒപ്പിടാതെ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ എസ്.എഫ്.ഐ പ്രിൻസിപ്പലിനെ ഉപരോധിച്ചു

ഗാന്ധിനഗർ: ആർപ്പൂക്കര ഗവ. മെഡിക്കൽ കോളജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒപ്പിടാതെ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഹ്യുമാനിറ്റീസ് ബാച്ചിലെ 52 വിദ്യാർഥികൾക്ക് നൽകിയ സർട്ടിഫിക്കറ്റിലാണ് സീൽ പതിച്ചശേഷം, പ്രിൻസിപ്പൽ ഒപ്പിടാതിരുന്നത്. ജൂൺ 13ന് സർട്ടിഫിക്കറ്റ് വിതരണത്തിനായി എത്തിയെങ്കിലും 16 മുതലാണ് വിതരണം ചെയ്തത്. സ്കൂളിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകളുമായി, വിദ്യാർഥികൾ വിവിധ കോളജുകളിൽ ഉപരിപഠനത്തിനുള്ള പ്രവേശനത്തിനെത്തിയപ്പോഴാണ് സർട്ടിഫിക്കറ്റിൽ പ്രിൻസിപ്പലി​െൻറ ഒപ്പ് ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർഥികളും ചില രക്ഷിതാക്കളും സ്കൂളിലെത്തി പ്രിൻസിപ്പലിനോട് വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സംഭവം വിവാദമായതോടെ ഹയർ സെക്കൻഡറി ഡയറക്ടർ അേന്വഷണത്തിന് ഉത്തരവിട്ടു. ഫിസിക്സ് അധ്യാപികയായ ഇവരുടെ അധ്യാപനരീതിക്കെതിരെ ചില വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. കൂടാതെ, സ്കൂളിലെ വിനോദയാത്രയെച്ചൊല്ലിയും ഈ ബാച്ചിലെ വിദ്യാർഥികൾ പ്രിൻസിപ്പലിനെതിരെ ജോയൻറ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഈ സംഭവങ്ങളായിരിക്കാം രണ്ട് ഹ്യുമാനിറ്റീസും ഒരു സയൻസ് ബാച്ചും ഉൾപ്പെടെ മൂന്ന് ബാച്ചുള്ള സ്കൂളിൽ ഒരു ബാച്ചിൽപ്പെട്ടവർക്ക് മുഴുവൻ പേർക്കും സർട്ടിഫിക്കറ്റ് ഒപ്പിടാതെ നൽകിയതെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. ടി.സിയും സ്വഭാവ സർട്ടിഫിക്കറ്റും നൽകുന്നതിന് 100 രൂപ നിർബന്ധപൂർവം വാങ്ങുന്നതായും ആക്ഷേപമുണ്ട്. അതേസമയം, സർട്ടിഫിക്കറ്റിൽ ഒപ്പുെവക്കാതിരുന്നത് മനഃപൂർവമല്ലെന്നും മറ്റ് തിരക്കുകൾക്കിടയിൽ വിട്ടുപോയതാണെന്നും പ്രിൻസിപ്പൽ പ്രിൻസി ഗ്രിഗോറിയസ് പറഞ്ഞു. നഷ്ടപരിഹാര ഉത്തരവ് ആർ.ഡി.ഒ പിൻവലിച്ചു; പട്ടികജാതി കുടുംബം പെരുവഴിയിൽ തലയോലപ്പറമ്പ്: വീടിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുവീണ് വീട് തകർന്നതിന് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് ആർ.ഡി.ഒ പിൻവലിച്ചു. ഇതോടെ മാനസിക രോഗികളായ രണ്ടുപേർ ഉൾപ്പെടുന്ന പട്ടികജാതി കുടുംബം പെരുവഴിയിലായി. കഴിഞ്ഞ മാർച്ച് 29നാണ് തലയോലപ്പറമ്പ്-എറണാകുളം റോഡിൽ വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി മുന്നോട്ട് ഉരുണ്ട് 25 അടി താഴ്ചയിലുള്ള കൊല്ലാട്ട് വേണുവി​െൻറ വീടിന് മുകളിലേക്ക് പതിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന വേണു, സഹോദരി രാജമ്മ, മക്കളായ അഭിരാജ്, അനുരാജ് എന്നിവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നഷ്ടപരിഹാരമായി 4,70,000 രൂപ വാഹന ഉടമയിൽനിന്ന് ഈടാക്കുന്നതിന് കലക്ടർ പാലാ ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയെങ്കിലും തുക നൽകാൻ വാഹന ഉടമ തയാറായില്ല. ഇതേത്തുടർന്ന് ഏഴ് ദിവസത്തിനകം നഷ്ടപരിഹാര തുക നൽകി ലോറിയും കണ്ടെയ്നറും നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ഏപ്രിൽ 25ന് ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു. എന്നാൽ, ലോറി ഉടമ ഇതിനും തയാറായില്ല. പിന്നീട് ആർ.ഡി.ഒ മുൻ ഉത്തരവ് പിൻവലിക്കുകയും ലോറിയും കണ്ടെയ്നറും ഉടൻ നീക്കം ചെയ്യുന്നതിന് പുതിയ ഉത്തരവ് നൽകുകയുമായിരുന്നു. ഈ ഉത്തരവിനെതിരെ വേണു പാലാ ആർ.ഡി.ഒക്ക് പുനഃപരിശോധന ഹരജി നൽകുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, നടപടി എങ്ങുമെത്തിയില്ല. കണ്ടെയ്നർ നീക്കം ചെയ്യുമ്പോൾ നിലവിലെ വീട് കൂടുതൽ തകരുമെന്ന് വ്യക്തമാക്കി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ റിപ്പോർട്ട് നൽകിയിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആർ.ഡി.ഒ നൽകിയ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വസ്തുതകളും സംഭവങ്ങളും മറച്ചുവെച്ച് വാഹന ഉടമ ഹൈകോടതിയെ സമീപിക്കുകയും വാഹനം നീക്കം ചെയ്യാൻ കോടതി നിർദേശം നൽകിയിരിക്കുകയുമാണ് ഇപ്പോൾ. വാഹനം നീക്കം ചെയ്താൽ വേണുവി​െൻറയും കുടുംബത്തി​െൻറയും വീട് പൂർണമായി തകരുകയും മാനസിക രോഗികളായ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബം തെരുവിലേക്ക് ഇറങ്ങേണ്ടതുമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.