റബർ ബോർഡി​െൻറ പ്രഖ്യാപനങ്ങൾ വസ്​തുതകൾക്ക് നിരക്കാത്തത് -ഇൻഫാം

കോട്ടയം: റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായി ചുമതലയേറ്റ എ. ആനന്ദ​െൻറ പ്രഖ്യാപനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ. റബർ മേഖല നേരിടുന്ന പ്രതിസന്ധി പരിഹാരമില്ലാതെ തുടരാൻ കാരണം റബർ ബോർഡി​െൻറ കർഷകവിരുദ്ധ സമീപനമാണ്. കേന്ദ്ര സർക്കാറി​െൻറ നിർദേശപ്രകാരം ഓരോ സംസ്ഥാനങ്ങളിലും റബറി​െൻറ ഉൽപാദനച്ചെലവ് റബർ ബോർഡ് കണക്കാക്കിയതനുസരിച്ച് റബറിന് തറവില പ്രഖ്യാപിക്കുന്നത് അട്ടിമറിക്കുന്നത് ബോർഡാണ്. കേരളത്തിലെ ഉൽപാദനച്ചെലവ് 172.07 രൂപയാണെന്നിരിക്കെ തറവില പ്രഖ്യാപനത്തിന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താൻ ബോർഡ് പരാജയപ്പെട്ടു. സംസ്ഥാനമേർപ്പെടുത്തിയ 150 രൂപ വിലസ്ഥിരത പദ്ധതിക്ക് അവകാശവാദമുന്നയിക്കാൻ റബർ ബോർഡിന് അർഹതയില്ല. കർഷകരെ മറന്ന് വ്യവസായികളെ മാത്രം സംരക്ഷിക്കുന്ന ബോർഡി​െൻറ കർഷകനിഷേധ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.