കാറ്റിലും മഴയിലും ചങ്ങനാശ്ശേരി മേഖലയിൽ വ്യാപക നാശം

ചങ്ങനാശ്ശേരി: കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച വൈകീട്ട് ഏഴോടെ തുരുത്തി ചെട്ടിശേരി പ്രദേശത്ത് വീശിയടിച്ച കാറ്റിൽ കുറ്റിശേരി ലാൽകുമാറി​െൻറ വീടിന് മുകളിലേക്ക് തേക്ക് മറിഞ്ഞുവീണു. ആളപായമില്ല. തുരുത്തി കല്ലടാന്തി കുഴിക്കാട്ടിൽ വക്കച്ച​െൻറ വീട്ടിലേക്കുള്ള വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ പ്രദേശത്ത് ഭീതിവിതച്ചു. കെ.എസ്.ഇ.ബിക്കാർ സ്ഥലത്തെത്തി. തുരുത്തി മിഷ്യൻപള്ളി പുതുപ്പറമ്പിൽ വിദ്യാധര​െൻറ പുരപ്പുറത്തേക്ക് തേക്കുവീണ് വീടി​െൻറ മേൽക്കൂര ഭാഗികമായി തകർന്നു. വാഴപ്പള്ളി പഞ്ചായത്ത് അംഗം കെ.കെ. ഷൈജുകുമാർ സ്ഥലം സന്ദർശിച്ചു. ചങ്ങനാശ്ശേരി ബൈപാസിൽ മോർക്കുളങ്ങര ഭാഗത്ത് റോഡിലേക്ക് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.