ആംബുലൻസ് വിവാദം കുമളി പഞ്ചായത്ത് കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു; ഭരണപക്ഷം ഇറങ്ങിപ്പോയി

കുമളി: പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള ആംബുലൻസി​െൻറ എൻജിൻ നമ്പറിൽ കൃത്രിമം നടന്നെന്ന വിവാദത്തെത്തുടർന്ന് വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു. ബഹളത്തെത്തുടർന്ന് യോഗം അവസാനിപ്പിച്ച് ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോയി. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് വാങ്ങി നൽകിയ ആംബുലൻസ് ഫിറ്റ്നസ് പരിശോധനക്ക മോട്ടോർ വാഹനവകുപ്പിന് മുന്നിലെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. എൻജിൻ നമ്പറിൽ കൃത്രിമം നടന്നതായും ഇതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാവിെല്ലന്നും ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. ശുചിത്വമിഷൻ ഫണ്ട് വിനിയോഗം, സ്ലോട്ടർ ഹൗസ് പൂർത്തീകരണം തുടങ്ങി പ്രധാനപ്പെട്ട 33 കാര്യങ്ങൾ അജണ്ടയായി നിശ്ചയിച്ചിരുന്നെങ്കിലും വിവാദ വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. യോഗം തുടങ്ങിയ ഉടൻ ഇടത് അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചു. 2016 ഏപ്രിലിൽ നടത്തേണ്ടിയിരുന്ന വാഹന പരിശോധന വൈകിയതിന് പിന്നിൽ മുൻ പ്രസിഡൻറിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ആരോപണം ഉയർന്നു. ഇടത് അംഗം ഷാജിമോൻ ശ്രീധരൻ നായരാണ് ഇതുസംബന്ധിച്ച വിഷയം യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ, ആംബുലൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിെല്ലന്നാണ് മുൻ പ്രസിഡൻറ് യോഗത്തിൽ പറഞ്ഞതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. കോൺഗ്രസിലെ ധാരണപ്രകാരം ദിവസങ്ങൾക്കുമുമ്പ് പ്രസിഡൻറ് പദവിയിലെത്തിയ ഷീബ സുരേഷ് പ്രതിപക്ഷത്തെ ആശ്വസിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. 2016 ഏപ്രിലിൽ വാഹനം എന്തുകൊണ്ട് പരിശോധനക്ക് ഹാജരാക്കിയില്ലെന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടിയില്ലാതായതോടെ യോഗം ബഹളത്തിൽ മുങ്ങി. ഇതോടെ യോഗം പിരിച്ചുവിട്ട് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ ഭരണപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. പ്രതിപക്ഷത്തി​െൻറ പിടിവാശിയാണ് സുപ്രധാനമായ കമ്മിറ്റി യോഗം അലങ്കോലമാകാൻ കാരണമെന്ന് ഭരണപക്ഷം പറയുന്നു. രണ്ടുവർഷം മുമ്പ് നടന്ന കാര്യങ്ങൾ സംബന്ധിച്ച് വിശദമായി അന്വേഷിച്ച് അറിയിക്കാമെന്ന് യോഗത്തിൽ വിശദീകരിച്ചെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയാറായില്ലെന്ന് പ്രസിഡൻറ് ഷീബ സുരേഷ് പറഞ്ഞു. വിവാദങ്ങൾക്കിടയാക്കിയ ആംബുലൻസ് ഇപ്പോൾ കുമളി പൊലീസി​െൻറ കസ്റ്റഡിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.