മലാല ദിനം: സന്ദേശജാഥ നടത്തി

ഈരാറ്റുപേട്ട: ഹയാത്തുദ്ദീന്‍ ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്ര വിഭാഗം ആഭിമുഖ്യത്തില്‍ മലാല ദിനം ആചരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് 'ഞാന്‍ മലാല' എന്ന തലക്കെട്ടില്‍ സന്ദേശജാഥ സംഘടിപ്പിച്ചു. ക്ലാസ്തലത്തില്‍ പോസ്റ്റര്‍ പ്രചാരണ പരിപാടിയും നടത്തി. മലാലയെ പരിചയപ്പെടുത്തി ഏഴാം ക്ലാസ് വിദ്യാർഥിനി ആദിയ മുജീബ് സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ. ഹമീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ ഫാത്തിമ മുജീബ്, ഷാനമോള്‍ ആഷിഖ്, അശ്വതി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.