സ്ഥാപക ദിനാഘോഷവും സ്​മാർട്ട്​ ക്ലാസ്​ മുറികളുടെ ഉദ്​ഘാടനവും

കോട്ടയം: എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളി​െൻറ സ്ഥാപകദിനാഘോഷവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അനുസ്മരണം ഡോ. ഗീവർഗീസ് മാർ യൂലിയോസ് െമത്രാപ്പോലീത്തയും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിച്ചു. സോഷ്യൽ സർവിസ് ലീഗ് ആഭിമുഖ്യത്തിൽ യൂനിഫോം വിതരണവും പഠനോപകരണ വിതരണവും നടന്നു. 14ാമത് ഭവന നിർമാണ ഫണ്ട് ശേഖരണത്തി​െൻറ ഉദ്ഘാടനം അനിൽ കൊച്ചിടക്കാട്ടിൽ തുക ഏറ്റുവാങ്ങി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.