എച്ച്​.എൻ.എൽ: സന്നദ്ധപത്രം സമർപ്പിക്കാനുള്ള തീയതി നീട്ടി

കോട്ടയം: സംസ്ഥാന സർക്കാറി​െൻറയും തൊഴിലാളി സംഘടനകളുടെയും പ്രതിഷേധം തള്ളി വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി (എച്ച്.എൻ.എൽ) വിൽക്കാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂരിലെ ഫാക്ടറി വിൽക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇതിനെതിെര വിവിധ രാഷ്ട്രീയകക്ഷികളും തൊഴിലാളി സംഘടനകളും പ്രതിഷേധത്തിലാണ്. സംസ്ഥാന സർക്കാറും തീരുമാനത്തിനെതിരെ രംഗത്തുണ്ട്. അതിനിടെ, ലേലത്തിൽ പെങ്കടുക്കാൻ സന്നദ്ധപത്രം സമർപ്പിക്കാനുള്ള തീയതി നീട്ടി. നേരേത്ത കഴിഞ്ഞമാസമായിരുന്നു സന്നദ്ധത അറിയിക്കാനുള്ള തീയതി. ഇത് ഇൗ മാസം 23 വരെയാണ് നീട്ടിയിരിക്കുന്നത്. എച്ച്.എൻ.എൽ വിൽക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാറും പ്രതിപക്ഷവും രംഗത്തെത്തിയതോടെ ഭൂമി ലക്ഷ്യമിട്ട് കമ്പനി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന കേരളത്തിലെ ഒരുവിഭാഗം വ്യവസായികൾ പിന്മാറിയതായാണ് വിവരം. നേരേത്ത കേന്ദ്ര നിർദേശമനുസരിച്ച് ഫാക്ടറി ഏറ്റെടുക്കാൻ കേരളം താൽപര്യം അറിയിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിലെ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ കമ്പനിയിൽ കേരളത്തി​െൻറ അവകാശവാദങ്ങൾ ഉന്നയിച്ചും വിൽക്കരുതെന്നും കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായി ഘനവ്യവസായ മന്ത്രാലയം സർക്കാറിന് വേണമെങ്കിൽ ഒാഹരി വിൽപനക്കുള്ള േലലത്തിൽ പെങ്കടുക്കാമെന്ന് അറിയിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ കേരളം കമ്പനിയുെട 100 ശതമാനം ഒാഹരികളും വാങ്ങാൻ താൽപര്യമറിയിച്ചിട്ടുണ്ട്. അതേസമയം, തീരുമാനവുമായി കേന്ദ്രം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തിപ്പെടുത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി ചൊവാഴ്ച വെള്ളൂർ എച്ച്.എൻ.എൽ റിക്രിയേഷൻ ക്ലബ് ഹാളിൽ കേന്ദ്ര പൊതുമേഖല സംരക്ഷണ കൺവെൻഷൻ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന കൺവെൻഷൻ സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. കമ്പനിയുെട ആസ്തി കുറച്ചാണ് വിൽക്കുന്നതെന്നും റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണ് ഇതിന് പിന്നിലെന്നും എച്ച്.എൻ.എൽ സംരക്ഷണസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കമ്പനി വിറ്റാലും ന്യൂസ്പ്രിൻറ് ഫാക്ടറിയല്ലാതെ മറ്റൊന്നും പ്രവർത്തിപ്പിക്കാൻ അനുവദിക്കിെല്ലന്നും ഇവർ പറഞ്ഞു. സംരക്ഷണസമിതി സെക്രട്ടറി ടി.ആർ. രഘുനാഥൻ, പ്രസിഡൻറ് ഫിലിപ് ജോസഫ്, വി.കെ. സന്തോഷ്കുമാർ, ടി.വി. ബേബി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.