ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത പിതാവിനും മകള്‍ക്കും മർദനം

എരുമേലി: മകളെ . മർദനത്തില്‍ പരിക്കേറ്റ പിതാവും മകളും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളെ സ്‌കൂളിലേക്ക് പോകുന്നവഴിയില്‍ ചിലര്‍ സ്ഥിരമായി ശല്യംചെയ്യുന്നതായി പിതാവിനോട് പരാതിപറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവരെ നേരില്‍ കണ്ട് താക്കീതും നല്‍കിയിരുന്നു. ഇതി​െൻറ വൈരാഗ്യത്തില്‍ വിദ്യാര്‍ഥിനി സ്‌കൂള്‍ വിട്ട് സ്റ്റാന്‍ഡിലേക്ക് വരുന്ന വഴി സംഘം ചേര്‍ന്നെത്തി വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. സ്റ്റാന്‍ഡിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളി വിവരമറിയിച്ച് ഇയാള്‍ സ്ഥലത്തെത്തി. എന്നാല്‍, സംഘം ചേര്‍ന്നെത്തിയവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബസ് സ്റ്റാന്‍ഡിന് സമീപം ഇരുവരെയും മർദിക്കുകയുമായിരുെന്നന്ന് പിതാവ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.