രാജധാനി കൂട്ടക്കൊല: പ്രതികളുടെ ജീവപര്യന്തം പൊലീസിന്​ അംഗീകാരം

അടിമാലി: നഗരമധ്യത്തിലെ ലോഡ്ജിൽ മൂന്നുപേരെ കൊലപ്പെടുത്തി തെളിവുകള്‍ അവശേഷിപ്പിക്കാതെ കവർച്ചനടത്തി രക്ഷപ്പെട്ട കേസിൽ 34 മാസത്തിനുശേഷം പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടുേമ്പാൾ പൊലീസിനിത് അന്വേഷണമികവിനുള്ള അംഗീകാരം. 2015 ഫെബ്രുവരി 12രാത്രി 11.45നായിരുന്നു കേസിനാസ്പദമായ സംഭവം. രാജധാനി ലോഡ്ജി​െൻറ നടത്തിപ്പുകാരനായ മന്നാങ്കാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ െഎഷ (63), െഎഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കര്‍ണാടക, തുമകൂരു സിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബുക്കാപ്പട്ടണം രാഘവ് (രാഘവേന്ദ്ര--23), ഹനുമന്തപുര തോട്ടാപുര ഹനുമന്ത മധു (രാജേഷ് ഗൗഡ--23), സഹോദരന്‍ മഞ്ജുനാഥ് (19) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 13ന് പുലര്‍ച്ച അഞ്ചോടെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറംലോകം അറിയുന്നത്. രാജധാനി ലോഡ്ജി​െൻറ മൂന്നാംനിലയിലെ 302ാം നമ്പര്‍ മുറിക്കകത്ത് കൈകാലുകളും വായും ബന്ധിച്ച നിലയിലാണ് കുഞ്ഞുമുഹമ്മദി​െൻറ മൃതദേഹം കണ്ടെത്തിയത്. മുറി പുറമെനിന്ന് പൂട്ടിയിരുന്നു ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ലോഡ്ജിലെ ഒന്നാം നിലയിലെ കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിൽ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. 19.5 പവന്‍ സ്വര്‍ണാഭരണങ്ങള്‍, റാഡോ വാച്ച്, മൊബൈൽ േഫാണടക്കം അഞ്ചുലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയാണ് സംഘം കടന്നത്. മൂന്നാര്‍ ഡിവൈ.എസ്.പി കെ.ബി. പ്രഭുല്ലചന്ദ്രന്‍, അടിമാലി സി.ഐ സജി മര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘത്തെ കേസി​െൻറ ചുമതലയേല്‍പിച്ചു. ഒരുമാസത്തിനു ശേഷമാണ് പ്രതികളെ കണ്ടെത്താനായത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതികള്‍ കൃത്യം നിര്‍വഹിച്ച് മടങ്ങിയത്. ലോഡ്ജിന് സമീപത്തെ പലചരക്ക് വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ കാമറയില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടേതെന്ന് തോന്നിക്കുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. കര്‍ണാടക, തമിഴ്‌നാട്, ഗോവ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ അന്വേഷണം നടത്തി കേസിലെ രണ്ടാംപ്രതി മധുവിനെ ആറുമാസത്തിനുശേഷമാണ് പിടികൂടിയത്. അന്വേഷണസംഘത്തില്‍ എ.എസ്.ഐമാരായ സി.വി. ഉലഹന്നാന്‍, സജി എന്‍. പോള്‍, സി.ആര്‍. സന്തോഷ് എന്നിവരും ഉണ്ടായിരുന്നു. കൂട്ടക്കൊല പുറം ലോകമറിഞ്ഞത് വല്യുമ്മയെ തേടിവന്ന മാഹിനിൽനിന്ന് അടിമാലി: അടിമാലിയെ ഞെട്ടിച്ച അരുംകൊല പുറത്തറിയുന്നത് വല്യുമ്മയെ തേടി തമിഴ്നാട്ടിൽ നിന്നെത്തിയ പേരക്കുട്ടിയായ എൻജിനീയറിങ് വിദ്യാർഥി മാഹിന്‍ വഴി. കോളജില്‍നിന്ന് പുറപ്പെട്ട മാഹിന്‍ പുലര്‍ച്ച അഞ്ചോടെയായിരുന്നു സ്ഥലത്തെത്തിയത്. കോളജില്‍നിന്ന് വന്നാല്‍ വല്യുമ്മയെ കണ്ടശേഷെമ മാഹിൻ സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ. പതിവുതെറ്റിക്കാതെ സംഭവദിവസം പുലർച്ച മാഹിന്‍ എത്തിയത് വല്യുമ്മയെ തേടിയായിരുന്നു. രാത്രിയിലെ ഉറക്കമൊഴിച്ചുള്ള യാത്രയുടെ ക്ഷീണമകറ്റി പോവുകയെന്ന ലക്ഷ്യത്തോടെ മാഹിന്‍ പടികയറി വല്യുമ്മയുടെ കട്ടിലിനടുത്തേക്ക് എത്തുകയായിരുന്നു. എന്നാല്‍, മാഹിന്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന വല്യുമ്മയെയാണ്. മൂക്കില്‍നിന്ന് രക്തം വരുന്ന രോഗമുള്ള ഇവർ ഇതുമൂലം വീണതാണെന്ന് കരുതിയെങ്കിലും ഉമ്മൂമ്മയും കട്ടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടതോടെ വിരണ്ട മാഹിന്‍ ഉപ്പയെ വിളിച്ച് വിവരം പറഞ്ഞു. ഇതോടെയാണ് അടിമാലിയെ നടുക്കിയ കൊലപാതകം പുറംലോകമറിയുന്നത്. തമിഴ്‌നാട്ടിലെ നാമക്കലില്‍ ബി.ടെക് അവസാനവര്‍ഷ കോഴ്‌സിന് പഠിക്കുന്ന മാഹിന്‍ കൊല്ലപ്പെട്ട കുഞ്ഞുമുഹമ്മദി​െൻറ പേരമകനാണ്. നാട്ടിലെത്തിയാല്‍ ഉമ്മൂമ്മ താമസിക്കുന്ന രാജധാനി ലോഡ്ജിലെത്തി വിശ്രമിച്ച ശേഷം ഉച്ചയൂണുകഴിഞ്ഞാണ് മാഹിന്‍ മന്നാങ്കലയിലെ സ്വന്തം വീട്ടിലേക്ക് പോകാറ്. ലോഡ്ജില്‍ വരാതെ പോയാല്‍ വല്യുമ്മ ശാസിക്കും. മാഹിന്‍ എത്തിയപ്പോള്‍ ലോഡ്ജി​െൻറ പ്രവേശനകവാടത്തിലെ ഷട്ടര്‍ അടച്ചിരുന്നില്ല. ഇവിടെനിന്ന് റിസപ്ഷനില്‍ എത്തി വാതിലില്‍ മുട്ടി. എന്നാല്‍, വാതില്‍ പുറമെനിന്ന് കൊളുത്തിട്ടിരുന്നതിനാല്‍ വാതില്‍ തുറന്ന് അകത്തുകടന്നു. ഇരുട്ടില്‍ മുന്നോട്ടു നീങ്ങിയപ്പോഴായിരുന്നു ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഞെട്ടിക്കുന്ന കാഴ്ച മാഹിന് കാണേണ്ടിവന്നത്. ഫോേട്ടാ ക്യാപ്ഷൻ TDL7 കൊലപാതകം നടന്ന 2015ൽ അടിമാലിയിൽ സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനം(-ഫയൽ ഫോേട്ടാ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.