പൊയ്​കയിൽ വായ്​ചയുഗ തിരുമേനി ദേഹവി​യോഗം വാർഷികം

തിരുവല്ല: പൊയ്കയിൽ വായ്ചയുഗ തിരുമേനിയുടെ ദേഹവിയോഗത്തി​െൻറ 34ാം വാർഷികം ശനിയാഴ്ച പ്രത്യക്ഷരക്ഷാ ദൈവസഭ ( പി.ആർ.ഡി.എസ്) ആചരിക്കും. ഉപവാസ ധ്യാനയോഗം, ഉപവാസ ഗാനാലാപനം, അനുസ്മരണ പ്രാർഥന, ആത്്മീയ യോഗം എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ ഏഴിന് സഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാരഗുരു മണ്ഡപത്തിലും തങ്കവിലാസം ബംഗ്ലാവിലും പ്രത്യേക പ്രാർഥനയുണ്ടാകും. ഇതോടെ, കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ഉപവാസധ്യാനയോഗത്തിന് തുടക്കമാകും. ദേഹവിയോഗ സമയമായ വൈകീട്ട് 5.30ന് സഭ പ്രസിഡൻറ് വൈ. സദാശിവ​െൻറ കാർമികത്വത്തിൽ പ്രത്യേക പ്രാർഥന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.