പെരിയാർ കടുവ സങ്കേതം സംരക്ഷിക്കാൻ യുവനിര കാട്ടിനുള്ളിലേക്ക്

കുമളി: രാജ്യത്തെ പ്രമുഖ കടുവ സംരക്ഷണകേന്ദ്രത്തിന് ഇനി യുവനിരയുടെ കാവൽ. രണ്ടുദിവസം നീണ്ട പെരിയാർ പരിചയപ്പെടൽ പരിപാടിക്കുശേഷം യുവനിര കാട്ടിനുള്ളിലേക്ക് നീങ്ങി. പൊലീസിൽ ജോലിലഭിച്ചത് ഉപേക്ഷിച്ച് വനപാലനത്തിനെത്തിയവരും ഇവരിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനിൽപെട്ട തേക്കടി, പെരിയാർ, വള്ളക്കടവ് റേഞ്ചുകളിലായി ഇവർക്ക് പരിശീലനം നൽകിയിരുന്നു. ഇതാദ്യമായാണ് ഇത്രയധികം യുവാക്കൾ കടുവ സങ്കേതത്തി​െൻറ കാവലിന് എത്തുന്നത്. വനിതകൾ ഉൾെപ്പടെ 48 പേരാണ് പുതുതായി വനസംരക്ഷണ ജോലിക്കെത്തിയത്. പെരിയാറി​െൻറ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ, ആയുധപരിശീലനം, കടുവ സംരക്ഷണം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ രണ്ടുദിവസം നീണ്ട ക്യാമ്പാണ് പുതുമുഖങ്ങൾക്കായി സംഘടിപ്പിച്ചത്. തേക്കടി വനശ്രീയിൽ നടന്ന പരിപാടിയിൽ 11വനിതകൾ ഉൾെപ്പടെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരാണ് പങ്കെടുത്തത്. ക്യാമ്പിന് കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ ജോർജ് പി. മാത്തച്ചൻ, െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ. ഡോ. ബാലസുബ്രഹ്മണ്യം, സൈമൺ ഫ്രാൻസിസ്, ഡോ. സതീഷ് ചന്ദ്രൻ, അബ്ദുൽ ബഷീർ, ഡോ. ആഷാറാണി തുടങ്ങിയവർ നേതൃത്വം നൽകി. യുവനിരയെ പെരിയാർ, വള്ളക്കടവ് റേഞ്ചുകളിലാണ് നിയമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.