കുടിവെള്ളപദ്ധതിയുടെ കുളം നിർമാണത്തിനെതിരെ വനം വകുപ്പി​െൻറ നോട്ടീസ്

രാജാക്കാട്: നാട്ടുകാരുടെ കുടിവെള്ളപദ്ധതിക്ക് വിലങ്ങുതടിയായി വനം വകുപ്പ്. രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ ജലനിധി പദ്ധതിവഴി നടപ്പാക്കുന്ന കുടിവെള്ളപദ്ധതിയുടെ കുളം നിർമാണമാണ് വനം വകുപ്പ് തടഞ്ഞത്. സ്ഥലം വനം വകുപ്പിേൻറതാണെന്നും പ്രത്യേക അനുമതി ആവശ്യമാണെന്നും കാട്ടിയാണ് നടപടി. രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ മഴക്കാലത്തുപോലും ശുദ്ധജലം ലഭ്യമല്ലാത്ത പ്രദേശമാണ് ചേലച്ചുവട്. അരനൂറ്റാണ്ടായ ആവശ്യത്തിനൊടുവിലാണ് ഗ്രാമപഞ്ചായത്ത് ഇവിടെ ജലനിധിയില്‍ ഉൾപ്പെടുത്തി കുടിവെള്ളപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതി​െൻറഭാഗമായി 7,40,000 രൂപ കുളം നിർമിക്കാൻ അനുവദിച്ചു. തുടര്‍ന്ന് കുളത്തിനായി പൊന്മുടി ജലാശയത്തോടു ചേര്‍ന്നുകിടക്കുന്ന സ്ഥലം വൈദ്യുതി മന്ത്രി ഇടപെട്ട് പാട്ടക്കരാറില്‍ നൽകി. ഗുണഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് കരാര്‍ പ്രകാരം തുകയും അടച്ചു. എന്നാല്‍, ഇതിനുശേഷം നിർമാണപ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ ഈ സ്ഥലം വനമായി കണക്കാക്കേണ്ടതാണെന്നും നിർമാണം നടത്താൻ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും കാണിച്ച് വനം വകുപ്പ് മൂന്നാര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസർ കത്ത് നല്‍കിയിരിക്കുകയാണ്. അണക്കെട്ടി​െൻറ ജലനിരപ്പില്‍ നിന്ന് നൂറുമീറ്റര്‍ ഒഴിവാക്കിയാണ് വനവത്കരണം നടത്താൻ കെ.എസ്.ഇ.ബി മുമ്പ് വനം വകുപ്പിന് ഭൂമി വിട്ടുനല്‍കിയത്. എന്നാല്‍, നിലവില്‍ ഈ പരിധിയിലെ പ്രവര്‍ത്തനമാണ് വനം വകുപ്പ് തടഞ്ഞത്. വേനല്‍ കടുക്കുന്നതിനുമുമ്പ് കുടിവെള്ളപ്രശ്‌നത്തിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. പൊന്മുടി ജലാശത്തില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനെതിരെ സ്ഥലത്തി​െൻറ ഉടമസ്ഥാവകാശം ഉന്നയിച്ച് വനം വകുപ്പ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കുടിവെള്ളം മുട്ടിച്ച് വനം വകുപ്പ് നോട്ടീസ് നല്‍കിയത്. ലൈഫ് മിഷൻ: ഒന്നാംഘട്ടം മാർച്ച് 31ന് പൂർത്തിയാകും ഇടുക്കി: ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ പൂർത്തിയാകാത്ത വീടുകളുടെ നിർമാണം മാർച്ച് 31നകം തീർക്കാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ലൈഫ് മിഷൻ ജില്ലതല അവലോകനയോഗം തീരുമാനിച്ചു. കലക്ടർ ജി.ആർ. ഗോകുൽ അധ്യക്ഷതവഹിച്ചു. ജില്ലയിൽ ഇതുവരെ 145 വീടുകളുടെ നിർമാണം പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 4630 വീടാണ് പൂർത്തിയാകാനുള്ളത്. 498 വീടി​െൻറ മേൽക്കൂരവരെ പൂർത്തിയായി. ഗ്രാമപഞ്ചായത്തുകളിൽ 893ഉം ബ്ലോക്ക് പഞ്ചായത്തുകളിൽ 1104 ഉം പട്ടികജാതി വികസന വകുപ്പിനുകീഴിൽ 1009ഉം പട്ടികവർഗ വികസന വകുപ്പിനുകീഴിൽ 1572 ഉം ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴിൽ മൂന്നും രണ്ട് നഗരസഭകളിലായി 49 ഉം വീടാണ് പൂർത്തിയാകാനുള്ളത്. ഗുണഭോക്താക്കൾക്ക് നൽകാനുള്ള തുകയുടെ 50 ശതമാനം മുൻകൂറായി കൊടുത്ത് പണിപൂർത്തിയാക്കാനാണ് ലക്ഷ്യം. പട്ടികവർഗ വിഭാഗത്തിൽെപട്ട ഗുണഭോക്താക്കൾക്ക് എസ്റ്റിമേറ്റ് പ്രകാരമുള്ള തുക നൽകും. പട്ടികവർഗ വിഭാഗത്തിലെ ഗുണഭോക്താക്കളുടെ വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കൽ ജനുവരി 15 നകം പൂർത്തിയാക്കണമെന്ന് കലക്ടർ തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികളോട് നിർദേശിച്ചു. രണ്ടാംഘട്ട പദ്ധതിയുടെ ഗുണഭോക്തൃപട്ടിക ഒമ്പത് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും പ്രസിദ്ധീകരിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാമ/ വാർഡ് സഭകൾ പൂർത്തിയാക്കി. ജനുവരി 15നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അന്തിമ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഡാറ്റ എൻട്രിയിൽ വന്ന തെറ്റുമൂലമോ റേഷൻ കാർഡ് ഇരട്ടിപ്പ് മൂലമോ സംഭവിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധ​െൻറ നേതൃത്വത്തിൽ ഡാറ്റ എൻട്രി ഓപറേറ്റർമാർക്ക് പരിശീലനവും നൽകി. ലൈഫ് മിഷൻ സ്റ്റേറ്റ് േപ്രാഗ്രാം മാനേജർമാരായ രവിരാജ്, സനോബ്, ദാരിദ്യ്രലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ ടി.എ. മുഹമ്മദ്, ലൈഫ് മിഷൻ ജില്ല കോ-ഓഡിനേറ്റർ കെ. പ്രവീൺ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ്, എ.ഡി.സി സാജു സെബാസ്റ്റ്യൻ, എ.ഡി.സി (ജനറൽ) എൻ. ഹരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.