സംവരണം അട്ടിമറിക്കാൻ ശ്രമം ^കെ.പി.എം.എസ്

സംവരണം അട്ടിമറിക്കാൻ ശ്രമം -കെ.പി.എം.എസ് കോട്ടയം: പി.എസ്.സി നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാൻ സവര്‍ണ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം ശ്രമിക്കുന്നതായി കെ.പി.എം.എസ്. കെ.എ.എസ് ഉത്തരവ് ഇൗ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജനറൽ സെക്രട്ടറി പി.എം. വിനോദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സർവകലാശാലകളിൽ അധ്യാപക നിയമനം ഒറ്റക്ക് നോട്ടിഫിക്കേഷൻ നൽകുന്നത് വഴി സംവരണസമുദായങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടുന്നതിനാൽ നിയമനങ്ങൾ തുടർച്ചയായി നോട്ടിഫിക്കേഷൻ നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടന സെക്രട്ടറി കെ. ശശികുമാര്‍, അസി.സെക്രട്ടറി കെ. ശിവദാസ്, ഇ.ജി. സജീവ്, കെ. ഗിരീഷ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.