ജാതിക്ക്​ അതീതമായി ദലിത്​ ഏകോപനമുണ്ടാകും ^സെലീന

ജാതിക്ക് അതീതമായി ദലിത് ഏകോപനമുണ്ടാകും -സെലീന പത്തനംതിട്ട: ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിച്ചുനിൽക്കുന്ന ദലിത് വിഭാഗങ്ങളെ ഒരു ഫ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിന് ചർച്ച നടക്കുന്നതായി ഡി.എച്ച്.ആർ.എം ചെയർപേഴ്സൺ സെലീന പ്രക്കാനം പറഞ്ഞു. ഇതിനായി ഉപജാതി നേതൃത്വവുമായി ചർച്ച നടത്തുകയാണ്. ജാതിക്കും ഉപജാതിക്കും അതീതമായി ദലിതരുടെ ഏകോപനമാണ് വേണ്ടത്. ഭൂമിക്കുവേണ്ടി വർഷങ്ങളായി സമരം ചെയ്യുന്നവരെയും ഇൗ ഫ്ലാറ്റ്ഫോമി​െൻറ ഭാഗമാക്കണം. ഇതിനായുള്ള ചർച്ചയാണ് ആരംഭിച്ചതെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.