പള്ളിയിലെ മോഷണം: യുവതിയെ റിമാൻഡ് ചെയ്തു

മുണ്ടക്കയം: ക്രൈസ്തവദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന യുവതി റിമാന്‍ഡിലായി. പീരുമേട് പട്ടുമല കിഴക്കേതാഴെയില്‍ കൃഷ്ണ​െൻറ ഭാര്യ മഞ്ജുവിനെയാണ് (സാലമ്മ-39) പെരുവന്താനം എസ്.ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞദിവസം വൈകിട്ട് ആറിന് പെരുവന്താനം സ​െൻറ് ജോസഫ് ദേവാലയത്തില്‍ മോഷണ ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. പൊലീസ് ചോദ്യംചെയ്യലിൽ മുമ്പ് നിരവധി ചെറിയ മോഷണങ്ങള്‍ നടത്തിയതായി ഇവര്‍ സമ്മതിച്ചു. അടുത്തിടെ ചെങ്ങളം പള്ളിയില്‍ നടത്തിയ മോഷണവും ഇവരാണെന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധനയില്‍ പള്ളി അധികാരികള്‍ തിരിച്ചറിഞ്ഞു. ഇവരോടൊപ്പമുണ്ടായിരുന്ന 17, ആറ് വയസ്സ് പ്രായമുള്ള കുട്ടികളെ തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖാന്തരം തിരുവഞ്ചൂരിലെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റി. ഭക്ഷണം മോഷണം പോയ സംഭവം; മാവോയിസ്റ്റുകളെന്ന് സംശയം മുണ്ടക്കയം: വനാതിര്‍ത്തിയിലെ വീട്ടില്‍നിന്ന് ഭക്ഷണം മോഷണം പോയ സംഭവത്തിനുപിന്നിൽ മാവോയിസ്റ്റുകളെന്ന് സംശയം. ശബരിമല വനത്തില്‍പെട്ട കൊമ്പുകുത്തി വനാതിര്‍ത്തിയില്‍ പുത്തന്‍പുരക്കല്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍നിന്ന് പകലാണ് ചോറ്, ഉപ്പുമാവ്, കോഴിക്കറി തുടങ്ങിയവ മോഷണം പോയത്. ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന കലവും മറ്റും മോഷണം പോയിട്ടുണ്ട്. പൊലീസ് കേസില്‍ ഉള്‍പെട്ട് വനത്തില്‍ ഒളിവില്‍ കഴിയുന്ന ആളുകളാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശിലാസ്ഥാപനം മുണ്ടക്കയം: പട്ടികവര്‍ഗ മാനേജ്‌മ​െൻറി​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുരിക്കുംവയല്‍ ശ്രീശബരീശ കോളജി​െൻറ പുതുതായി നിർമിക്കുന്ന കെട്ടിടസമുച്ചയത്തി​െൻറ ശിലാസ്ഥാപനം 14ന് രാവിലെ പത്തിന് സമുദായത്തിലെ മുതിര്‍ന്ന പൗരന്മാരായ 18 പേര്‍ ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഞ്ചുനിലകളായി നിർമിക്കുന്ന കോളജ് കാമ്പസില്‍ ആധുനിക രീതിയിലുള്ള ക്ലാസ് മുറികള്‍, ഡിപ്പാർട്മ​െൻറുകൾ, ലൈബ്രറി, ട്രൈബല്‍ ചരിത്രഗവേഷണ കേന്ദ്രം, മ്യൂസിയം, സ്റ്റുഡൻറ്സ് അമിനിറ്റി സ​െൻറർ, വിഡിയോ കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയവ പുതിയ കെട്ടിടസമുച്ചയത്തില്‍ ഉണ്ടാകും. ശിലാസ്ഥാപനത്തിനുള്ള കല്ല് മലയരയ സമുദായത്തി​െൻറ പൈതൃകഭൂമിയായ കരിമലയില്‍നിന്നാണ് കൊണ്ടുവരുക. ഈ മാസം പത്തിന് എറണാകുളം ജില്ലയിലെ പിണവൂര്‍കുടിയില്‍നിന്ന് ആരംഭിക്കുന്ന ശിലാപ്രയാണം ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ ശാഖകളിലൂടെ സഞ്ചരിച്ച് 14ന് രാവിലെ എത്തും. പ്രഫ. എം.എസ്. വിശ്വംഭരന്‍, പി.ടി. രാജപ്പന്‍, കെ.എന്‍. പദ്മനാഭന്‍, സന്ധ്യ കലവറയില്‍ തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.