തൃപ്പൂണിത്തുറ, പുല്ലേപ്പടി കവർച്ച: മൂന്നുപേർ ഡൽഹിയിൽ പിടിയിൽ

കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും വീട്ടുകാരെ ബന്ദിയാക്കി മോഷണം നടത്തിയ കേസുകളിലെ പ്രതികൾ പൊലീസി​െൻറ വലയിലായി. ഡൽഹിയിൽനിന്നാണ് മൂന്ന് പ്രതികളെ പിടികൂടിയത്. കവർച്ചസംഘത്തി‍​െൻറ മുഖ്യ സൂത്രധാരൻ അർഷദ്, കൂട്ടാളികളായ റോണി, ഷെഹഷാദ് എന്നിവരാണ് പിടിയിലായത്. ഡൽഹി പൊലീസി‍​െൻറ സഹായത്തോടെ ദിൽഷാദ് ഗാർഡനിലെ ഹൗസിങ് കോളനിയിലെ വീട്ടിൽനിന്ന് പുലർച്ചക്കാണ് അർഷദിനെ വെസ്റ്റ് ഹിൽ സി.ഐ ഷിജുവി‍​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷെഹഷാദും റോണിയും പിടിയിലായത്. 11 പേരാണ് കവർച്ചസംഘത്തിലുള്ളത്. മറ്റ് പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവർക്കായി അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളുമായി ഞായറാഴ്ച രാവിലെ പൊലീസ് കൊച്ചിയിലെത്തും. എരൂരിലെ വീട്ടിൽനിന്ന് കവർന്ന സ്വർണാഭരണങ്ങളിൽ പകുതിയോളം അർ‌ഷദി‍​െൻറ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ‌കഴിഞ്ഞ 15ന് പുലർച്ചക്കാണ് കേസിനാസ്പദമായ ആദ്യ കവർച്ച നടന്നത്. ലിസി ജങ്ഷൻ- -പുല്ലേപ്പടി റോഡിൽ റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ ഇ.കെ. ഇസ്മായിൽ (77), ഭാര്യ സൈനബ (69) എന്നിവരെ കെട്ടിയിട്ട് അഞ്ചുപവ​െൻറ ആഭരണങ്ങളാണ് കവർന്നത്. തൊട്ടടുത്ത ദിവസം പുലർച്ചക്ക് എരൂർ എസ്.എം.പി കോളനി റോഡിൽ നന്നപ്പിള്ളിൽ വീട്ടിൽ ആനന്ദകുമാറിനെയും മാതാവ് സ്വർണം, ഭാര്യ ശാരി, മക്കളായ ദീപക്, രൂപക് എന്നിവരെയും കെട്ടിയിട്ട് 54 പവനും 20,000 രൂപയും ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും കവർന്നു. സംഭവം നടന്ന് ഏകദേശം ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിനാൽ പൊലീസിനെതിരെ വിമർശനമുയർന്നിരുന്നു. മോഷണത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. നഗരത്തിലെ തിയറ്ററിലെയും തൃപ്പൂണിത്തുറ എരൂർ മാത്തൂർ ജങ്ഷനിലെയും സി.സി ടി.വി കാമറയിൽനിന്ന് ലഭിച്ച മോഷണസംഘത്തി‌‍​െൻറ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ പ്രധാന തുമ്പായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.