കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

കട്ടപ്പന: ഇടുക്കിയിലേക്ക് കടന്നുവരുന്ന പിണറായി വിജയൻ. സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായ പൊതുസമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ ജനങ്ങളിൽ ഏറിയ പങ്കും കുടിയേറ്റ കർഷകരാണ്. ഇടത് സർക്കാർ കുടിയേറ്റ കർഷകർക്കൊപ്പം നിൽക്കും. പ്രചാരണനേട്ടം കിട്ടാൻ കർഷകരെ ഉപദ്രവിക്കില്ല. മൂന്നാറിനെ പാരിസ്ഥിതിക പ്രാധാന്യത്തോടെ സംരക്ഷിക്കും. മൂന്നാർ മേഖലയിലെ പ്രശ്‌നങ്ങൾ പ്രാധാന്യത്തോടെ കാണണം. പൊതു, റവന്യൂ ഭൂമികൾ വേർതിരിക്കാൻ നടപടിയെടുക്കും. കെ.ഡി.എച്ച് വില്ലേജിലെ കുടിയേറ്റക്കാരെ സംരക്ഷിക്കും. എന്നാൽ സ്ഥലം കൈയേറി വീട് വെച്ചവർക്ക് സംരക്ഷണം നൽകില്ല. മൂന്നാറിലെ ഭൂപ്രകൃതിക്ക് യോജിക്കുന്ന കെട്ടിടങ്ങൾ നിർമിക്കാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.