മൂന്നാറില്‍ വീണ്ടും സ്പിരിറ്റ് വേട്ട; 170 ലിറ്റര്‍ പിടിച്ചെടുത്തു

മൂന്നാര്‍: തേയിലത്തോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച 170 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. ചിറ്റുവരൈ എസ്റ്റേറ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കന്നാസുകളില്‍ സൂക്ഷിച്ച സ്പിരിറ്റില്‍ നിറം ചേർത്ത വ്യാജമദ്യം കണ്ടെത്തിയത്. മൂന്നാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തേയിലത്തോട്ടത്തിലെ 10ാം നമ്പര്‍ ബ്ലോക്കിന് സമീപത്തെ കുറ്റിക്കാടുകളിലാണ് അഞ്ച് വെള്ളക്കന്നാസുകളില്‍ സ്പിരിറ്റില്‍ നിറം ചേര്‍ത്ത വ്യജമദ്യം സൂക്ഷിച്ചിരുന്നത്. ചിറ്റുവരൈയില്‍ താമസിക്കുന്ന ജയസിങ്, രാമരാജ് എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു. കഴിഞ്ഞമാസം ഒമ്പതിന് തലയാര്‍ എസ്റ്റേറ്റില്‍ നടത്തിയ പരിശോധനയില്‍ 1400 ലിറ്ററിലധികം സ്പിരിറ്റ് സംഘം കണ്ടെത്തിയിരുന്നു. പ്രിവൻറിവ് ഓഫിസര്‍മാരായ എസ്. ബാലസുബ്രഹ്മണ്യന്‍, ടി.ജെ. മനോജ്, സി.ഇ.ഒമാരായ എ.സി. നെബു, ബിജു മാത്യു, കെ.എസ്. മീരാന്‍, അരുണ്‍ ബി. കൃഷ്ണന്‍, ജോളി ജോസഫ്, കെ.പി. ജോസഫ്, വിനേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.