എം.ജിയുടെ ജൈവനെൽകൃഷി വിത ഉദ്ഘാടനം ഇന്ന്​

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ അന്തർസർവകലാശാല ജൈവസുസ്ഥിര കൃഷിപഠന കേന്ദ്രം ആഭിമുഖ്യത്തിൽ വൈക്കം ഉദയനാപുരം പഞ്ചായത്തിലെ വല്ലകം പാടത്ത് ജൈവകൃഷി വിത ബുധനാഴ്ച രാവിലെ 11ന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. തനത് നാടൻ നെൽവിത്തിനങ്ങളായ രക്തശാലി, ഞവര, കുഞ്ഞൂഞ്ഞ് എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുക. ജൈവം പദ്ധതിയുടെ തുടർച്ചയായി ഏപ്രിലിൽ സംഘടിപ്പിക്കുന്ന ത്രിദിന പ്രകൃതി ആഗോള ജൈവസംഗമത്തിൽ സംബന്ധിക്കുന്ന ആയിരത്തിൽപരം പേർക്ക് ഭക്ഷണത്തിനായി നെല്ല് ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. പഴം, പച്ചക്കറികൾ എന്നിവയും ജൈവരീതിയിൽതന്നെ സർവകലാശാല കാമ്പസിലെ ജൈവ ഫാമിൽ ഉൽപാദിപ്പിക്കും. ജൈവം സംഘാടക സമിതി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.