നിയന്ത്രണംവിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറി മൂന്ന്​ വയസ്സുകാരന്‍ മരിച്ചു

ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ സോളാര്‍ വൈദ്യുതി തൂണില്‍ തട്ടിയശേഷം മതിലിലേക്ക് ഇടിച്ചു കയറി മൂന്ന് വയസ്സുകാരന്‍ മരിച്ചു. ഗര്‍ഭിണിയടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. മലപ്പുറം പയ്യനാട് വടക്കേക്കൂറ്റ് മനോജി​െൻറ മകൻ റിച്ചുവാണ് (മൂന്ന്) മരിച്ചത്. കോട്ടയം-ചങ്ങനാശ്ശേരി എം.സി റോഡില്‍ തുരുത്തിപ്പള്ളിക്കും പാലാത്രച്ചിറക്കുമിടയിൽ ചൊവ്വാഴ്ച പുലര്‍ച്ച നാലരക്കായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ റിച്ചുവിെന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 11.30ന് മരണപ്പെട്ടു. കാറിലുണ്ടായിരുന്ന റിച്ചുവി​െൻറ പിതാവ് മനോജ്(43), തലവടിമുട്ടത്തുപറമ്പില്‍ ബിജുവി​െൻറ ഭാര്യ ബിജിന (25), റീന (40), റിജു (14), നിബിന്‍ (24), സച്ചു (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗർഭിണിയായ യുവതിയുമായി മലപ്പുറത്തുനിന്ന് തലവടിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കെ.എസ്.ടി.പിയുടെ റോഡ് വികസന ഭാഗമായി സ്ഥാപിച്ച സോളാര്‍ തൂണില്‍ ഇടിച്ച ശേഷം പിന്നിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ബിജിനയെ പ്രസവത്തിനായി തലവടിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ ഹൈവേ പൊലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ ബിജിനയുടെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. റിച്ചുവി​െൻറ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.