അൽമനാർ സീനിയർ സെക്കൻഡറി സ്​കൂൾ 30ാമത്​ വാർഷികം ഇന്ന്​

ഈരാറ്റുപേട്ട: അൽമനാർ സീനിയര്‍ സെക്കൻഡറി സ്‌കൂളി​െൻറ 30ാം വാര്‍ഷികാഘോഷം ബുധനാഴ്ച വൈകീട്ട് 6.30ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ചെയർമാൻ കെ.പി. ബഷീര്‍ അധ്യക്ഷത വഹിക്കും. ഐ.ജി.ടി സെക്രട്ടറി കെ.കെ. മുഹമ്മദ് സാദിഖ് സ്വാഗതം പറയും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. സാദിഖ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ്, പർവിന്‍ ഗ്രൂപ് സി.ഇ.ഒ അഫ്‌സല്‍ എന്നിവര്‍ സമ്മാനദാനം നിർവഹിക്കും. വിദ്യാർഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.