ചപ്പാത്തി പരത്തുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി

കോട്ടയം: യുവതിയുടെ വിരലുകള്‍ക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. കഞ്ഞിക്കുഴി എസ്.ജെ ഫുഡ്‌പ്രോഡക്‌ട്സ് ജീവനക്കാരി മറിയപ്പള്ളി സ്വദേശിനി റജീന അലക്‌സി​െൻറ കൈയാണ് യന്ത്രത്തില്‍ കുരുങ്ങിയത്. ചപ്പാത്തി നിർമിക്കുന്ന യന്ത്രത്തി​െൻറ ചെയി​െൻറ ഇടയിലാണ് റജീനയുടെ കൈവിരലുകള്‍ കുടുങ്ങിയത്. തുടര്‍ന്ന് കടയുടമ അഗ്നിശമനസേനയെ അറിയിച്ചതനുസരിച്ച് കോട്ടയത്തുനിന്നെത്തിയ സംഘം ചെയിന്‍ മുറിച്ചാണ് റജീനയുടെ കൈ വേര്‍പെടുത്തിയത്. റജീനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.