ഇസ്​ലാമിെൻറ സഹവർത്തിത്വ മുഖമാണ് സമൂഹത്തിന്​ സമർപ്പിക്കേണ്ടത് -^ടി. ആരിഫലി

ഇസ്ലാമി​െൻറ സഹവർത്തിത്വ മുഖമാണ് സമൂഹത്തിന് സമർപ്പിക്കേണ്ടത് --ടി. ആരിഫലി കോഴിക്കോട്: സമാധാനവും നിർഭയത്വവും വിഭാവനചെയ്യുന്ന മതമായതിനാലാണ് പ്രതിലോമ ശക്തികൾ ഇസ്ലാമിനെ പ്രതിപ്പട്ടികയിൽ നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസിസ്റ്റൻറ് അമീർ ടി. ആരിഫലി. ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം തെരഞ്ഞെടുക്കപ്പെട്ടവർക്ക് നടത്തിയ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായഭിന്നതകൾക്കപ്പുറം ഇസ്ലാമി​െൻറ സഹവർത്തിത്വപൂർണമായ മുഖമാണ് സമുദായസംഘടനകൾ സമൂഹത്തിൽ കാഴ്ച വെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല, സെക്രട്ടറി പി. റുക്സാന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.