ജനുവരിയിൽ ജി.എസ്​.ടി വരുമാനം കുറഞ്ഞു

ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനം ജനുവരിയിൽ കുറഞ്ഞതായി ധനകാര്യ മന്ത്രാലയത്തി​െൻറ പ്രസ്താവനയിൽ വ്യക്തമായി. ഡിസംബറിൽ 86,703 കോടിയായിരുന്ന വരുമാനം ജനുവരിയിൽ 86,318 കോടിയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലെ ഇടിവിനുശേഷം ഡിസംബറിൽ ജി.എസ്.ടി വരുമാനത്തിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 25 വരെയുള്ള കണക്കനുസരിച്ച് 1.03 കോടിയിലധികം നികുതിദായകർ ജി.സി.ടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 17.65 ലക്ഷം പേർ ഒാരോ പാദത്തിലും റിേട്ടൺ സമർപ്പിക്കേണ്ടവരാണ്. 86,318 കോടി ലഭിച്ചതിൽ 14,233 കോടി സി.ജി.എസ്.ടിയും 19,961 കോടി എസ്.ജി.എസ്.ടിയും 43,794 കോടി െഎ.ജി.എസ്.ടിയും 8,331 കോടി കോമ്പൻസേഷൻ സെസുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.