മാധ്യമപ്രവർത്തകന്​ മർദനം: മൂന്നാം പ്രതി പിടിയിൽ

കോട്ടയം: ദമ്പതികളെ ൈകയേറ്റം ചെയ്യുന്നത് തടയാൻ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ഒാേട്ടാ ഡ്രൈവർമാർ മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയിൽ. മുട്ടമ്പലം സ്വദേശി മിഥുൻ ജെ. പണിക്കരെയാണ് കോട്ടയം വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം പിടികൂടിയത്. അഞ്ചുദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടതായി പൊലീസ് അറിയിച്ചു. ഇൗ കേസിൽ മറിയപ്പള്ളി കളത്തൂര്‍ ബാബു, കുമ്മനം തുണ്ടിയില്‍ ശരത് എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം വ്യാപകമായിരുന്നു. കേസ് ദുര്‍ബലമാക്കാന്‍ പൊലീസ് ശ്രമിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുമുന്നിൽ ദമ്പതികള്‍ക്കുനേരെ ഓട്ടോ ഡ്രൈവര്‍മാരുടെ കൈയേറ്റശ്രമം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് വന്ന ദമ്പതികൾ ബസിറങ്ങിയശേഷം സ്റ്റാൻഡിനുമുന്നിലൂടെ പോവുകയായിരുന്ന ഒാേട്ടായിൽ കയാൻ ശ്രമിച്ചു. ഇതോടെ സ്റ്റാൻഡിലെ ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. ഇത് ചോദ്യംചെയ്ത ദമ്പതികളെ ഡ്രൈവര്‍മാര്‍ ൈകയേറ്റം ചെയ്യാന്‍ ശ്രമിച്ചത് ചോദ്യംചെയ്തത മാധ്യമപ്രവര്‍ത്തകനെ ഡ്രൈവര്‍മാര്‍ നാഭിയില്‍ തൊഴിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റത്തിനിരയായ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് െബഹറക്കും പരാതി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.