ഗവേഷണം സമൂഹത്തി​െൻറ സുസ​ഥിരവികസനത്തിന്​ ഉപകരിക്കണം -ഡോ. കെ. രാധാകൃഷ്ണൻ

കോട്ടയം: സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെയും ഗവേഷണ ഫലങ്ങൾ സമൂഹത്തി​െൻറ സുസ്ഥിര വികസനത്തിന് ഉപകരിക്കുന്നതാകണമെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ. മഹാത്മഗാന്ധി സർവകലാശാലയിൽ രണ്ടുദിവസത്തെ ശാസ്ത്രയാൻ പ്രദർശനത്തി​െൻറ ഉദ്ഘാടനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉൽപാദിപ്പിക്കുക മാത്രമല്ല, കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് ഉത്തരം കണ്ടെത്താനും ഗവേഷണഫലങ്ങൾ പ്രയോജനപ്പെടണം. പൊതുഫണ്ട് പ്രയോജനപ്പെടുത്തി നടത്തുന്ന ഗവേഷണപദ്ധതികൾ സാധാരണജനത്തി​െൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സാബു തോമസ് അധ്യക്ഷതവഹിച്ചു. സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളജ് െഡവലപ്മ​െൻറ് കൗൺസിൽ ഡയറക്ടർ ഡോ. ബി. പ്രകാശ്കുമാർ, ഐ.ക്യു.എ.സി ജോയൻറ് ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ്, ശാസ്ത്രയാൻ കമ്മിറ്റി കോഓഡിനേറ്റർ ഡോ. എ. അനസ് എന്നിവരും സംസാരിച്ചു. സർവകലാശാലയിലെ ശാസ്ത്ര/മാനവിക പഠനവകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും പൊതുസമൂഹത്തിനായി തുറന്നുകൊണ്ടുള്ള രണ്ടുദിവസത്തെ പൊതുപ്രവേശന ദിനാചരണം ചൊവ്വാഴ്ച സമാപിക്കും. സർവകലാശാലയിലെ പഠനപ്രവർത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും പരിചയപ്പെടുത്തുകയാണ് ശാസ്ത്രയാൻ പ്രദർശനത്തി​െൻറ ലക്ഷ്യം. പ്രദർശനദിനങ്ങളിൽ, സയൻസ് എക്സിബിഷൻ, ഗവേഷണശാല/മ്യൂസിയം/ലൈബ്രറി സന്ദർശനങ്ങൾ, ആധുനിക ശാസ്ത്ര ഉപകരണങ്ങൾ/മനശ്ശാസ്ത്ര പരിശോധന ഉപകരണങ്ങളുടെ പ്രദർശനവും വിവരണവും, ബോധവത്കരണ ക്ലാസ്, സെമിനാറുകൾ, സംവാദങ്ങൾ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് പരിശീലനം, ജൈവകാർഷിക പ്രദർശനം, പുസ്തകമേള, യോഗ പരിശീലനം എന്നിവയും നടത്തും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.