മലയാളം സർവകലാശാല വി.സി നിയമനം; സെർച്ച്​ കമ്മിറ്റി പാനൽ സമർപ്പിച്ചു

തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേർന്ന് പാനൽ ഗവർണർക്ക് സമർപ്പിച്ചു. അലീഗഢ് മുസ്ലിം സർവകലാശാല മോഡേൺ ഇന്ത്യൻ ലാംേഗ്വജസ് പഠനവിഭാഗത്തിലെ മലയാളിയായ പ്രഫ. ടി.എൻ. സതീശൻ, കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗത്തിലെ പ്രഫ. അനിൽ വള്ളത്തോൾ തുടങ്ങിയവരുടെ പേരുകൾ അടങ്ങിയ പാനലാണ് കമ്മിറ്റി സമർപ്പിച്ചത്. വി.സിയെ നിയമിച്ച് ചൊവ്വാഴ്ച ഗവർണറുടെ ഉത്തരവുണ്ടാകും. ചാന്‍സലറുടെ പ്രതിനിധി ചീഫ് സെക്രട്ടറി പോള്‍ ആൻറണി, യു.ജി.സി പ്രതിനിധി മദ്രാസ് സര്‍വകലാശാല വി.സി പി. ദുരൈസ്വാമി, സര്‍വകലാശാല പ്രതിനിധി ഡോ. കെ.ജി. പൗലോസ് എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. കെ. ജയകുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. സർവകലാശാല തലത്തിൽ പ്രഫസറായി 10 വർഷം പരിചയം വേണമെന്നതടക്കമുള്ള യു.ജി.സി വ്യവസ്ഥകളെല്ലാം പാലിച്ചാണ് വി.സി നിയമനത്തിന് പാനൽ സമർപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.