പി.എസ്​.സി വജ്രജൂബിലിയാഘോഷങ്ങൾക്ക്​ സമാപനം സാ​േങ്കതികവിദ്യ പ്രയോജന​െപ്പടുത്തി നിയമനനടപടികൾ പുനഃസജ്ജീകരിക്കണം ^ഗവർണർ

പി.എസ്.സി വജ്രജൂബിലിയാഘോഷങ്ങൾക്ക് സമാപനം സാേങ്കതികവിദ്യ പ്രയോജനെപ്പടുത്തി നിയമനനടപടികൾ പുനഃസജ്ജീകരിക്കണം -ഗവർണർ തിരുവനന്തപുരം: അത്യാധുനിക സാേങ്കതികവിദ്യ സാധ്യതകൾ പ്രയോജനപ്പെടുത്തി പി.എസ്.സിയുടെ നിയമനപ്രക്രിയ പൂർണമായും പുനഃസജ്ജീകരിക്കണമെന്നും ഇത് രാജ്യത്തിന് മുഴുവൻ മാതൃകയാകുമെന്നും ഗവർണർ പി. സദാശിവം. ഡിജിറ്റൽ ശാക്തീകരണത്തിൽ വ്യക്തമായ മേൽകൈയുള്ള കേരളത്തിന് ഇക്കാര്യം പ്രയാസമാവില്ല. വിവരസാേങ്കതികവിദ്യ പ്രയോജനപ്പെടുത്തൽ ഒാൺൈലൻ പരീക്ഷ നടത്തിപ്പിൽ മാത്രം പരിമിതപ്പെടരുതെന്നും മുഴുവൻ മനുഷ്യവിഭവശേഷിയും ഇൗ രീതിയിൽ പുനഃസംഘടിപ്പിക്കണമെന്നും ഇതിനായി പഠനങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പബ്ലിക് സർവിസ് കമീഷ​െൻറ ഒരു വർഷം നീണ്ട വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ വേഗത്തിലും കാര്യക്ഷമമായും സേവനം നല്‍കാനാവും. ഇപ്പോഴത്തെ എഴുത്തുപരീക്ഷരീതിയുടെ 40 ശതമാനം ഓണ്‍ലൈന്‍ വഴിയാക്കുന്നത് പരിഗണിക്കണം. മനുഷ്യവിഭവശേഷിയിലെ ആധുനിക സങ്കേതങ്ങള്‍ പി.എസ്.സി നിയമനങ്ങളില്‍ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 12,680 തസ്തികകള്‍ സൃഷ്ടിച്ചതായി അധ്യക്ഷതവഹിച്ച മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഇനിയും പുതിയ തസ്തികകള്‍ വേണ്ടിവരും. അതേസമയം, മാറുന്ന ആവശ്യങ്ങള്‍ക്കും സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കും അനുസരിച്ച് തസ്തികയില്‍ പുനഃസംഘടന വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഗവർണർക്കും ധനകാര്യമന്ത്രിക്കും കമീഷ​െൻറ ഉപഹാരങ്ങൾ സമർപ്പിച്ചു. കമീഷൻ അംഗം പി. ശിവദാസൻ, സെക്രട്ടറി സാജു ജോർജ് എന്നിവർ പെങ്കടുത്തു. തിരികൊളുത്താൻ വനിത അംഗങ്ങളെ ക്ഷണിച്ച് ഗവർണർ തിരുവനന്തപുരം: വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങിൽ ഭദ്രദീപത്തിന് തിരികൊളുത്താൻ സദസ്സിലിരുന്ന വനിത പി.എസ്.സി അംഗങ്ങളെ വേദിയിേലക്ക് ക്ഷണിച്ച് ഗവർണർ. ഉദ്ഘാടനചടങ്ങ് നടക്കുന്നതിനിടെയാണ് അംഗങ്ങളായ സിമി റോസ്ബെൽ േജാണിനെയും ആർ. പാർവതീ ദേവിയെയും ഗവർണർ വേദിയിലേക്ക് ക്ഷണിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.